/indian-express-malayalam/media/media_files/2025/11/27/samyuktha-varma-rajasree-2025-11-27-22-11-44.jpg)
സുരേഷ് ഗോപി നായകനായെത്തിയ മേഘസന്ദേശമെന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രാജശ്രീ. സിനിമയിൽ റോസിയെന്ന പ്രേത കഥാപാത്രത്തെയാണ് രാജശ്രീ അവതരിപ്പിച്ചത്.
Also Read: മഴയുടെ കുഞ്ഞനുജനെത്തി, പേര് സ്കൈ; സന്തോഷം പങ്കിട്ട് സംവിധായകൻ ജോഫിൻ
നീണ്ട ഇടവേളയ്ക്കുശേഷം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'വിലായത്ത് ബുദ്ധ'യിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രാജശ്രീ.
Also Read: എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ഇദ്ദേഹമാണ്; കൂട്ടുകാരനെ പരിചയപ്പെടുത്തി മെഗാസ്റ്റാർ
സംയുക്ത വർമ്മയും അവരുടെ കുടുംബവുമായി തനിക്കുള്ള അടുപ്പം തുറന്നു പറയുകയാണ് രാജശ്രീ ഇപ്പോൾ. സംയുക്തയും താനും തമ്മിലുള്ള ഫ്രിണ്ട്ഷിപ് കാരണം തങ്ങളുടെ സഹോദരങ്ങൾ തമ്മിൽ കല്യാണംകഴിച്ചുവെന്നാണ് രാജശ്രീ പറയുന്നത്.
"സംയുക്തയ്ക്കൊപ്പം ഞാൻ ചെയ്ത ആദ്യ സിനിമയാണ് മേഘസന്ദേശം. അതോടെ ഞങ്ങൾ ശരിക്കും അടുത്തു. സൂര്യനെ കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ഹൈദരാബാദിലാണ് ഞാൻ താമസിക്കുന്നത്. കേരളത്തിൽ വന്നാൽ രണ്ട് ദിവസമെങ്കിലും സംയുക്തയ്ക്കൊപ്പം ചെലവഴിക്കും. സംയുക്തയുടെ മകൻ ദക്ഷും എന്റെ മകൻ അദ്വൈവും ഒരേ പ്രായമാണ്, ഇരുവരും തമ്മിലും നല്ല സൗഹൃദമാണ്. എന്റെ സഹോദരനാണ് സംയുക്തയുടെ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ സൗഹൃദത്തിനിടെ അവർ തമ്മിൽ പ്രണയത്തിലായി. ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു. അവർ ഒരുമിച്ച് സമയം ചെലവഴിക്കുമായിരുന്നു. പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ വിവാഹം നടത്തികൊടുത്തു," രാജശ്രീയുടെ വാക്കുകളിങ്ങനെ.
Also Read: പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us