/indian-express-malayalam/media/media_files/uploads/2023/07/Chiranjeevi.png)
തെലുങ്കു താരങ്ങൾക്കെതിരെ ശിക്ഷ വിധിച്ച് നാമ്പള്ളി കോടതി (ഫൊട്ടൊ: Entertainment Desk | IE Malayalam)
നിർമാതാവ് അല്ലു അരവിന്ദിന്റെ മാനനഷ്ടക്കേസിൽ തെലുങ്ക് താര ദമ്പതികളായ രാജശേഖർ, ജീവിത എന്നിവർക്ക് ഒരു വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് നാമ്പള്ളി കോടതി.
2011 ലാണ് രാജശേഖർ, ജീവിത എന്നിവർക്കെതിരെ അരവിന്ദ് മാനനഷ്ടത്തിന് കേസ് നൽകിയത്. ചിരഞ്ജിവി രക്ത ബാങ്കിന്റെ നടത്തിപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ചതിനെ തുടർന്നാണ് അരവിന്ദ് പരാതി നൽകിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തെലുങ്ക് മെഗാസ്റ്റാറും അരവിന്ദിന്റെ സഹോദരി ഭർത്താവുമായ ചിരഞ്ജീവിയും ബ്ലാക്ക് മാർക്കറ്റിൽ രക്ത വിൽപ്പന ചെയ്തെന്ന ആരോപണമാണ് രാജശേഖറും ജീവിതയും ഉന്നയിച്ചത്.
പന്ത്രണ്ട് വർഷത്തെ നിയമപോരാട്ടതിനു ശേഷം നാമ്പള്ളി കോടതി ചൊവ്വാഴ്ച്ചയാണ് വിധി പുറപ്പെടുവിച്ചത്. രാജശേഖറിനും ജീവിതയ്ക്കും ഒരു വർഷത്തെ ജയിൽ വാസവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. എന്നാൽ ദമ്പതികൾക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് മേൽ കോടതിയെ സമീപിക്കാവുന്നതാണ്.
ചിരഞ്ജീവിയും രാജശേഖറും തമ്മിലുള്ള വഴക്ക് വർങ്ങൾക്കു മുൻപ് ആരംഭിച്ചതാണ്. 2020ൽ മൂവീ ആർട്ടിസ്റ്റ്സ് അസ്സോസ്സിയേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കിടെ ഇരുവരും വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു.
സംഘടനയിലുള്ള അംഗങ്ങൾ തമ്മിലുള്ള വഴക്ക് വളരെ സമാധാനത്തോടെ പറഞ്ഞു തീർക്കണമെന്ന് ചിരഞ്ജീവി പരിപാടിയ്ക്കിടെ ആവശ്യപ്പെട്ടപ്പോൾ മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയരുതെന്നായിരുന്നു രാജശേഖരുടെ എതിർവാദം. രാജശേഖരുടെ ഭാര്യ ജീവിത പിന്നീട് ഇതിനെ കുറിച്ച് പ്രതികരിക്കുകയും ഭർത്താവിനു വേണ്ടി മാപ്പു പറയുകയും ചെയ്തു.
'പുതുമൈ പെണ്ണ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാജശേഖർ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ശ്രുതിലയലു, അങ്കുശം, അണ്ണ, ഓങ്കാരം, ശിവയ്യ തുടങ്ങി അനവധി ചിത്രങ്ങളിൽ വേഷമിട്ടു. 2022 ൽ പുറത്തിറങ്ങിയ 'ശേഖറി'ലാണ് രാജശേഖർ അവസാനമായി അഭിനയിച്ചത്.
'ഉറവയ് കാത കിളി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജീവിത നാലു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.