അന്യഭാഷാ ചിത്രങ്ങള്‍, പ്രത്യേകിച്ച് ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ എന്നും നല്ല കാലമാണ്. യന്തിരന്‍, ബാഹുബലി, ഐ, മെര്‍സല്‍ തുടങ്ങി കേരളത്തില്‍ നിന്നും പണംവാരിക്കൂട്ടിയ ചിത്രങ്ങള്‍ എത്രയെത്ര. അക്കൂട്ടത്തിലേക്ക് ഒന്നുകൂടി. ശങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 2.0 എന്ന ചിത്രമാണത്.

ഓഗസ്റ്റ് സിനിമാസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതും 16 കോടി രൂപയ്ക്ക്! നേരത്തേ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വിതരണ കമ്പനി ആശീര്‍വാദ് സിനിമാസ് 2.0യെ സ്വന്തമാക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നറുക്കു വീണത് ഓഗസ്റ്റ് സിനിമാസിനാണ്.

പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി എസ്.എസ്.രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2ന്റെ വിതരണാവകാശ തുക 10.5 കോടിരൂപയായിരുന്നു. കേരളത്തില്‍ നിന്നും ചിത്രം 50 കോടി രൂപയാണ് നേടിയത്. കേരളത്തില്‍ മാത്രം 500 തിയേറ്ററുകളിലാണ് രജനി ചിത്രം റിലീസിനൊരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ