തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന എ.ആർ.മുരുഗദോസ് ചിത്രം ‘ദർബാർ’ റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. സിനിമയുടെ ട്രെയിലറും ഗാനവും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അതിനിടയിലാണ് ആരാധകർക്ക് വീണ്ടും ആവേശം പകർന്ന് എ.ആർ.മുരുഗദോസ് രംഗത്തെത്തിയിരിക്കുന്നത്.

Read Also: Horoscope Today December 30, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മുരുഗദോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രത്തെ കുറിച്ചാണ് സിനിമ ഗ്രൂപ്പുകളിലെല്ലാം ഇപ്പോൾ സംസാരം. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും രജനികാന്തും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം മുരുഗദോസ് പങ്കുവച്ചത്. മമ്മൂട്ടിയും രജിനയും ഒന്നിച്ചഭിനയിച്ച ‘ദളപതി’യിലെ ചിത്രമാണ് മുരുഗദോസ് പങ്കുവച്ചിരിക്കുന്നത്. ഇതിന്റെ പൊരുൾ എന്താണെന്ന് അന്വേഷിക്കുകയാണ് രജനിയുടെയും മമ്മൂട്ടിയുടെയും ആരാധകർ.

 

View this post on Instagram

 

A post shared by ARMurugadoss (@a.r.murugadoss) on

‘ദർബാറി’ൽ രജനിക്കൊപ്പം മമ്മൂട്ടി ഗസ്റ്റ് റോളിൽ എത്തുന്നുണ്ടോ എന്നാണ് പ്രധാന ചോദ്യം. ‘ദർബാർ’ സിനിമയുടെ പ്രഖ്യാപനം നടക്കും മുൻപേ മമ്മൂട്ടിയും രജനിയും മുരുഗദോസ് ചിത്രത്തിൽ ഒന്നിക്കും എന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, പിന്നീട് അതേ കുറിച്ച് സംസാരമൊന്നും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതിനിടയിലാണ് ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് മുരുഗദോസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. രജനിയുടെ ദർബാറിന് വേണ്ടി മമ്മൂട്ടി ഡബിങ് ചെയ്‌തിട്ടുണ്ടെന്ന തരത്തിലും ആരാധകർക്കിടയിൽ സംശയമുണ്ട്.

Read Also: ജീവിതത്തിന് ലോങ് വിസില്‍; മത്സരത്തിനിടെ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു

28 വർഷങ്ങൾക്കു മുൻപ് 1991 ലാണ് രജനികാന്തും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ദളപതി’ റിലീസ് ചെയ്യുന്നത്. ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു അത്. പിന്നീട് ഒരു സിനിമയിൽ പോലും ഒന്നിച്ചഭിനയിക്കാൻ ഇരുവർക്കും സാധിച്ചിട്ടില്ല. മണിരത്‌നം സംവിധാനം ചെയ്‌ത ‘ദളപതി’ തമിഴ്നാട്ടിലും കേരളത്തിലും വലിയ വിജയമാണ് സ്വന്തമാക്കിയത്. ഒരൊറ്റ സിനിമകൊണ്ട് തന്നെ രജനി-മമ്മൂട്ടി കൂട്ടുക്കെട്ട് ശ്രദ്ധനേടി. ശോഭന, അരവിന്ദ് സ്വാമി, ഭാനുപ്രിയ, ശ്രീവിദ്യ, ഗീത എന്നിവരും ‘ദളപതി’യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

രജനികാന്ത് ചിത്രം ‘ദർബാർ’ ജനുവരി പത്തിനാണ് തിയറ്ററുകളിലെത്തുക. രജനിയുടെ മാസ് ഡയലോഗും ആക്ഷനും ഡാൻസും ഒത്തുചേർന്ന് ആരാധകർക്ക് രസിപ്പിക്കുന്ന തരത്തിലാണ് സിനിമയുടെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ആദിത്യ അരുണാസലം എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി ചിത്രത്തിലെത്തുന്നത്. ദർബാറിൽ രജനി ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. പക്ഷേ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല.

നയൻതാരയാണ് ദർബാറിലെ നായിക. ഇത് നാലാം തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്. സുനിൽ ഷെട്ടി, യോഗി ബാബു, നിവേദ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook