Latest News

മുത്തശ്ശി വേഷം പഴങ്കഥ! കിടിലം മേക്കോവറിൽ രാജിനി ചാണ്ടി

ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുൻനിർത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി അടിപൊളി ലുക്കിൽ എത്തുന്നത്

Rajani Chandy, രജനി ചാണ്ടി, Rajani Chandy Make over, Rajani Chandy photoshoot, Bigg Boss, iemalayalam, ഐഇ മലയാളം

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശി ഗദ’ സിനിമയിലെ ചുറു ചുറുക്കുള്ള മുത്തശ്ശിയായാണ് രാജിനി ചാണ്ടി ആദ്യമായി പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്. എന്നാൽ തലനരയ്ക്കുന്നതല്ലെന്റെ വാർധക്യം എന്ന വരികളെ അക്ഷരാർഥത്തിൽ ഉൾക്കൊണ്ട സ്ത്രീയാണ് രാജിനി ചാണ്ടി.

 

View this post on Instagram

 

A post shared by Athira (@athirasphotography)

Bigg Boss, Rajini Chandy, photshoot

സിനിമ കഴിഞ്ഞ ശേഷം ബിഗ് ബോസിൽ കൂടിയും രാജിനി തന്റെ കഴിവ് തെളിയിച്ചു. മലയാളം ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു രാജിനി. മത്സരത്തിൽനിന്ന് ഇടയ്ക്ക് പുറത്തായെങ്കിലും ‘ഗാന്ധിനഗറിൽ ഉണ്ണിയാർച്ച’, ‘ദ ഗ്യാംബ്ലർ’ എന്നീ ചിത്രങ്ങളിലൂടെ രാജിനി വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഇപ്പോഴിതാ ഒരു കിടിലൻ മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത്.

Read More: എന്തായാലും പണി പാളി, എന്നാപ്പിന്നെ ഒരു വീഡിയോ ഇട്ടേക്കാം; കോവിഡ് ദിനങ്ങളോർത്ത് അഹാന

Bigg Boss, Rajini Chandy, photshoot

ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുൻനിർത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി അടിപൊളി ലുക്കിൽ എത്തുന്നത്. മോഡേൺ വസ്ത്രത്തിൽ തകർപ്പൻ ലുക്കിലാണ് രാജിനി ചാണ്ടി എത്തിയിരിക്കുന്നത്.

Bigg Boss, Rajini Chandy, photshoot

നീല ജീൻസും ടോപ്പും, ഒപ്പം ലോംഗ് സ്ലീവ് ഷീത്ത് ഡ്രസ്സും ധരിച്ചുകൊണ്ടാണ് നടി ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോഗ്രാഫറായ ആതിര ജോയ് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

Bigg Boss, Rajini Chandy, photshoot

ജൂഡ് ആന്റണി ജോസഫിന്റെ ചിത്രമായ ‘ഒരു മുത്തശ്ശി ഗദയിലെ’ രണ്ടു മുത്തശ്ശി കഥാപാത്രങ്ങളിൽ ഒരാൾ രാജിനിയും മറ്റെയാൾ ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയുമായിരുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rajani chandy make over photos

Next Story
എന്തായാലും പണി പാളി, എന്നാപ്പിന്നെ ഒരു വീഡിയോ ഇട്ടേക്കാം; കോവിഡ് ദിനങ്ങളോർത്ത് അഹാനKrishna Kumar, Ahaana Krishna, Ahaana Krishna Covid positive, കോവിഡ്, Ahaana Krishna Covid negative, കൃഷ്ണകുമാർ, അഹാന കൃഷ്ണ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express