മുംബൈ: തനിക്ക് 308 കാമുകിമാരുണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയ ആളാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത്. എന്നാല്‍ എങ്ങനെയാണ് ഇത്രയും കാമുകിമാരെ ഉണ്ടാക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാക്കിയ രാജ്കുമാര്‍ ഹിറാനിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ മാതാവിന്റെ വ്യാജ കല്ലറയ്ക്ക് അടുത്ത് കൊണ്ടുവന്നാണ് ഓരോ പെണ്‍കുട്ടികളേയും അദ്ദേഹം തന്റെ വഴിക്ക് ആക്കിയതെന്ന് ഹിറാനി ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഒരു പെണ്‍കുട്ടിയെ കാമുകി ആക്കാനായി അദ്ദേഹം ആദ്യം അവരെ ഈ കല്ലറയ്ക്ക് അടുത്ത് കൊണ്ടുവരും. എന്റെ അമ്മയെ കാണിക്കാനായാണ് ഇവിടെ കൊണ്ടു വന്നിരിക്കുന്നതെന്ന് പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിക്കും. ഇത്തരത്തിലൊരു കണ്ടുമുട്ടല്‍ കഴിഞ്ഞാല്‍ പെണ്‍കുട്ടി സഞ്ജുവുമായി വൈകാരികമായി അടുക്കും. അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയല്ല ഇത് എന്നതാണ് യാഥാര്‍ത്ഥ്യം’, ഹിറാനി പറഞ്ഞു.

തന്നെ ഉപേക്ഷിച്ച് പോകുന്ന പെണ്‍കുട്ടികളെ പ്രതികാരത്തോടെ നോക്കിയ ആളാണ് സഞ്ജുവെന്നും രാജ്കുമാര്‍ ഹിറാനി പറഞ്ഞു. പ്രണയം തകര്‍ന്നതിന് ശേഷം ഔരു സുഹൃത്തിന്റെ കാറെടുത്ത് പെണ്‍കുട്ടിയുടെ വീട്ടിന് മുമ്പില്‍ നിര്‍ത്തിയ കാറിലിടിച്ച് സഞ്ജു തകര്‍ത്തതായും ഹിറാനി വ്യക്തമാക്കി. ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ തന്റെ കാലത്തേയും മുമ്പുളള കാലത്തേയും അതിന് ശേഷം വന്ന നടിമാരേയും സഞ്ജയ് ദത്ത് കാമുകിമാരാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഡേണ്‍ ഡേ കാസനോവയായി മാധ്യമങ്ങള്‍ വരച്ചുകാട്ടുന്ന രണ്‍ഭീര്‍ കപൂറാണ് സഞ്ജയ് ദത്തിനെ അവതരിപ്പിക്കുന്നതെന്ന് യാദൃശ്ചികം. എന്നാല്‍ സഞ്ജുവിന്റെ ഏഴയലത്ത് രണ്‍ഭീര്‍ എത്തില്ലെന്നാണ് ഹിറാനിയുടെ പക്ഷം. 10ല്‍ താഴെ മാത്രം കാമുകിമാരാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് രണ്‍ഭീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കതാപാത്രത്തിലേക്ക് കടന്നു ചെല്ലാനായി ചിത്രീകരണത്തിന് മുമ്പ് ഓരോ രാത്രികളും താന്‍ സഞ്ജുവിനോട് സംസാരിക്കാറുണ്ടായിരുന്നതായി രണ്‍ഭീര്‍ പറഞ്ഞിരുന്നു. ‘സഞ്ജയ് ദത്തിന്റെ എല്ലാ രാത്രികളും വിളിച്ച് സംസാരിച്ചാണ് പിറ്റേന്ന് ഞാന്‍ ചിത്രീകരണത്തിന് പോവാറുളളത്. അദ്ദേഹത്തിന് ഇത്രയും കാര്യങ്ങള്‍ സംഭവിച്ചപ്പോള്‍ എന്തായിരുന്നു ചിന്ത എന്ന് എനിക്ക് മനസ്സിലാക്കണമായിരുന്നു’, രണ്‍ഭീര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ