scorecardresearch
Latest News

മഴ കാരണം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റി

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിലാണ് ആഗസ്റ്റ് 3 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് നടത്താനിരുന്ന ചടങ്ങ് മാറ്റിയത്

മഴ കാരണം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റി

ആഗസ്റ്റ് 3 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരമടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ നടക്കാനിരുന്ന ചടങ്ങ് മാറ്റിവെച്ചതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

തിരുവനന്തപുരം നിശാഗന്ധി ഒഡിറ്റോറിയത്തിലായിരുന്നു പുരസ്‌കാര വിതരണ ചടങ്ങ് നടത്താനിരുന്നത്. വലിയ ആഘോഷപരിപാടികൾ തന്നെ പുരസ്കാര സമര്‍പ്പണച്ചടങ്ങിനോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലാണ് ചടങ്ങ് മാറ്റിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rain kerala state film award distribution postponed