scorecardresearch

ഒത്തു കൂടുമ്പോൾ പുതുജീവൻ കിട്ടും പോലെ; സൗഹൃദം പങ്കിട്ട് എയ്റ്റീസ് താരങ്ങൾ

"പ്രിയ സുഹൃത്തുക്കളെ കണ്ടുമുട്ടിയതിന് ശേഷം പുനർജീവൻ ലഭിച്ച പോലെ," ഒത്തുച്ചേരൽ "ചിത്രവുമായി താരങ്ങൾ

"പ്രിയ സുഹൃത്തുക്കളെ കണ്ടുമുട്ടിയതിന് ശേഷം പുനർജീവൻ ലഭിച്ച പോലെ," ഒത്തുച്ചേരൽ "ചിത്രവുമായി താരങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rahman| Suhasini| Shobana| Lissy| Revathi| Khushbu|

ഒത്തുച്ചേർന്ന് എയ്റ്റീസ് താരങ്ങൾ

എൺപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന ഒരു കൂട്ടം നായികമാരും നായകന്മാരും. ദക്ഷിണേന്ത്യൻ സിനിമയിൽ തങ്ങളുടെ കയ്യൊപ്പു പതിപ്പിച്ച പ്രതിഭകൾ. കരിയറിലെ മത്സരങ്ങളേക്കാൾ ജീവിതത്തിൽ സൗഹൃദത്തിന് പ്രാധാന്യം നൽകി കൊണ്ട് അവർ ആരംഭിച്ച കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ്ബ് അഥവാ എവർഗ്രീൻ ക്ലബ്ബ് '80'.

Advertisment

പിറന്നാൾ ആഘോഷത്തിനും വിശേഷാവസരങ്ങളിലുമെല്ലാം ഒത്തുകൂടി സൗഹൃദം പങ്കിടാൻ അവരോരുത്തരും സമയം കണ്ടെത്തുന്നു, പ്രിയതാരങ്ങളെ ഒന്നിച്ചുകാണുമ്പോൾ ആരാധകർക്കും സന്തോഷം മാത്രം.

അത്തരത്തിലുള്ള ഒരു ഗെറ്റ് റ്റുഗദർ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സുഹാസിനി മണിരത്നം, റഹ്മാൻ, രാധിക ശരത്കുമാർ, പൂർണിമ ഭാഗ്യരാജ്, രേവതി, ലിസി, ഖുശ്ബു സുന്ദർ ശോഭന, ഭാനു ചന്ദർ എന്നിവരെയാണ് ചിത്രത്തിൽ കാണാനാവുക.

Advertisment

"എന്റെ പ്രിയ സുഹൃത്തുക്കളെ കണ്ടുമുട്ടിയതിന് ശേഷം പുനർജീവൻ ലഭിച്ച പോലെ," എന്നാണ് പൂർണിമ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

സുഹാസിനി, ലിസി, ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലൻ, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാർവ്വതി, ജയറാം, കാർത്തിക്, മുകേഷ്, പ്രതാപ് പോത്തൻ, മോഹൻ, സുരേഷ്, ശങ്കർ, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമൻ, നദിയാ മൊയ്തു, റഹ്മാൻ, രാജ്കുമാർ, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ എന്നു തുടങ്ങി തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ പ്രമുഖ താരനിര തന്നെ എയ്റ്റീസ് ക്ലബ്ബിലുണ്ട്.

2009 ലാണ് സുഹാസിനി മണിരത്നവും ലിസിയും ചേർന്ന് ഇത്തരമൊരു റീയൂണിയൻ ആരംഭിക്കുന്നത്. 'ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തു കൂടിയ യോഗത്തിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി'യെന്ന് 'ദ ഹിന്ദു'വിന് നൽകിയ അഭിമുഖത്തിൽ മുൻപ് സുഹാസിനി തന്നെ വ്യക്തമാക്കിയിരുന്നു. കൂട്ടായ്മ സംഘടിപ്പിക്കാൻ സുഹാസിനിയും ലിസിയും മുൻകൈ എടുത്തു. ആദ്യം, 80 കളിലെ താരറാണിമാർ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പതിയെ വളർന്നു, താരങ്ങളും കൂട്ടായ്മയുടെ ഭാഗമായി മാറി.

Revathy Suhasini Maniratnam Rahman Lissy Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: