Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

വീട്ടിലെ പുതിയ അതിഥിയ്ക്ക് പിറന്നാൾ; കുടുംബചിത്രവുമായി റഹ്മാൻ

സിനിമയിൽ സൗഹൃദങ്ങൾ വളരെ കുറവാണെന്നും വീടാണ് തനിക്ക് വലുതെന്നും റഹ്മാൻ മുൻപ് പറഞ്ഞിരുന്നു

Rahman, റഹ്മാൻ, actor Rahman family, റഹ്മാൻ കുടുംബം, Rahman daughters

മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു.

റഹ്മാന്റെ കുടുംബ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വീട്ടിലെ വളർത്തുപൂച്ചയുടെ ജന്മദിനം ആഘോഷിച്ച വിശേഷം പങ്കിടുകയാണ് റഹ്മാൻ. “ഇന്ന് സുഷിയുടെ ഒന്നാം ജന്മദിനം. ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നവൻ. പൂച്ചയെന്നതിനേക്കാൾ ഒരു നായക്കുട്ടിയെ പോലെയാണവൻ. എന്റെ വിളികളോട് അവൻ പ്രതികരിക്കുന്നു.” റഹ്മാൻ കുറിക്കുന്നു. റഹ്മാനൊപ്പം ഭാര്യ മെഹ്റുവും മക്കളായ റുഷ്ദയും അലീഷയും ചിത്രത്തിലുണ്ട്.

മുൻപും തന്റെ വളർത്തുപൂച്ചകളുടെ വിശേഷം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. “ജീവിതത്തിൽ എന്തെങ്കിലും സങ്കടമുണ്ടെങ്കിൽ ഒരു പെറ്റിനെ വാങ്ങിക്കൂ. എല്ലാ സങ്കടങ്ങളും പമ്പ കടക്കും,” എന്നാണ് റഹ്മാൻ കുറിച്ചത്.

സിനിമയിൽ സൗഹൃദങ്ങൾ വളരെ കുറവാണെന്നും വീടാണ് തനിക്ക് വലുതെന്നും റഹ്മാൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഷൂട്ടിങ്ങില്ലാത്ത സമയത്ത് മെഹ്റുവിന്റെ സ്വീറ്റ് ഭർത്താവും റുഷ്ദയുടെയും അലീഷയുടെയും ഗ്രേറ്റ് ഡാഡിയുമാകുമെന്നും റഹ്മാൻ വ്യക്തമാക്കിയിരുന്നു. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.

തമിഴിൽ കൈനിറയെ ചിത്രങ്ങളാണ് റഹ്മാന്. വിശാൽ നായകനാവുന്ന ‘തുപ്പരിവാലൻ 2’, ജയം രവിയുടെ ‘ജന ഗണ മന’ എന്നീ ചിത്രങ്ങളിലാണ് റഹ്മാൻ ഇപ്പോൾ അഭിനയിക്കുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവനി’ലും റഹ്മാൻ അഭിനയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Read more: ഐശ്വര്യറായിയ്ക്ക് ഒപ്പം ആദ്യ ഷോട്ട്; റഹ്മാൻ പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rahman shares his family photo latest

Next Story
വിജയ്‌യെക്കുറിച്ച് ഷാരൂഖ് ഖാന് പറയാനുളളത്Shah Rukh Khan, vijay, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express