Latest News

ഐശ്വര്യറായിയ്ക്ക് ഒപ്പം ആദ്യ ഷോട്ട്; റഹ്മാൻ പറയുന്നു

മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വൻ’ എന്ന ചിത്രത്തിലാണ് റഹ്മാൻ ഐശ്വര്യയ്ക്ക് ഒപ്പം സ്ക്രീൻ പങ്കിടുന്നത്

Aishwarya Rai Bachchan, Rahman, Actor Rahman, Aishwarya Lekshmi, Maniratnam, Ponniyin Selvan, മണിരത്നം, പൊന്നിയിന്‍ സെല്‍വന്‍, ഐശ്വര്യ റായ് ബച്ചന്‍, ഐശ്വര്യ ലക്ഷ്മി, Indian express malayalam, റഹ്മാൻ, IE malayalam

ഐശ്വര്യ റായ് ബച്ചനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കിടുകയാണ് മലയാളികളുടെ പ്രിയനടൻ റഹ്മാൻ. മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വൻ’ എന്ന ചിത്രത്തിലാണ് ഐശ്വര്യയ്ക്ക് ഒപ്പം റഹ്മാൻ സ്ക്രീൻ പങ്കിടുന്നത്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയിൽ ആരംഭിച്ചു.

 

View this post on Instagram

 

A post shared by Rahman (@rahman_actor)

ശനിയാഴ്ചയാണ് ചിത്രീകരണത്തിനായി ഐശ്വര്യ റായി ഹൈദരാബാദിലെത്തിയത്. അഭിഷേകും മകൾ ആരാധ്യയും ഐശ്വര്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.

 

View this post on Instagram

 

A post shared by Rebecca Memsaab (@voiceswriter)

 

View this post on Instagram

 

A post shared by Manav Manglani (@manav.manglani)

Read Here: മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ഷൂട്ടിങ് ആരംഭിച്ചു

മലയാളീതാരം ഐശ്വര്യ ലക്ഷ്മിയും ഈ ബ്രഹ്മാണ്ഡ ചിത്രത്തിലുണ്ട്. “ആദ്യ സിനിമയുടെ ഓഡിഷന് പോകുമ്പോൾ ഉണ്ടായ അതേ ടെൻഷനായിരുന്നു എനിക്ക്. പൊതുവേ ഏത് സിനിമയുടെ തുടക്കത്തിലും എനിക്ക് ടെൻഷൻ ഉണ്ടാകാറുണ്ട്. പക്ഷേ മണി സാറിന്റെ സിനിമയുടെ ഓഡിഷന് പോകുമ്പോൾ അനുഭവിച്ച ടെൻഷൻ എനിക്ക് വിവരിക്കാൻ കഴിയില്ല. ലുക്ക് ടെസ്റ്റും ഓഡിഷനും ഒന്നിച്ചായിരുന്നു. സെലക്ഷൻ കിട്ടാതെ നാളെ ആരെങ്കിലും എന്നെക്കുറിച്ച് ചോദിക്കുമ്പോൾ ആ കുട്ടി വളരെ മോശമാണെന്ന് മണി സർ പറയുന്നതൊക്കെ ഞാൻ സങ്കൽപ്പിച്ചു വച്ചു. എന്നാല്‍ ഭാഗ്യത്തിന് ആദ്യ ഓഡിഷനിൽ തന്നെ സർ ഓക്കെ പറഞ്ഞു,” ‘പൊന്നിയിന്‍ സെല്‍വനില്‍ എത്തിയ വഴികളെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞതിങ്ങനെ.

കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ‘പൊന്നിയിൻ സെൽവന്‍’ എന്ന പീരീഡ്‌ ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് ബച്ചന്‍ എത്തുന്നത്. അമ്മയുടെയും മകളുടെയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. നന്ദിനി എന്ന കഥാപാത്രത്തിനൊപ്പം നന്ദിനിയുടെ അമ്മ മന്ദാകിനി ദേവിയുടെ വേഷവും ഐശ്വര്യ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read Here: ഗുരുവിനടുത്തേക്ക് വീണ്ടും: മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നതിനെപ്പറ്റി ഐശ്വര്യ റായ്

മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷത്തിലെത്തിയ മണിരത്നത്തിന്റെ ‘ഇരുവറി’ലൂടെയായിരുന്നു ഐശ്വര്യറായുടെ സിനിമാ അരങ്ങേറ്റം. ‘ഇരുവറി’ൽ കൽപ്പന, പുഷ്പവല്ലി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അഭിനയിച്ചത്. മോഹൻലാലിന്റെ ആദ്യഭാര്യയുടെ വേഷത്തിലും ജയലളിതയോട് സാമ്യമുള്ള ഒരു സിനിമാതാരത്തിന്റെ വേഷത്തിലുമാണ് ‘ഇരുവറി’ൽ ഐശ്വര്യയെ കണ്ടത്. എംജി ആറിന്റെയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ സിനിമലോകത്ത് പിറന്നത് എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായിരുന്നു. ഇപ്പോൾ ഇതാ, 22 വർഷങ്ങൾക്കു ശേഷം തന്റെ ഗുരുവിന്റെ ചിത്രത്തിൽ വീണ്ടും ഇരട്ടവേഷമണിയുകയാണ് ഐശ്വര്യ.

“എന്റെ ഗുരുവാണ്.  മണി സാർ പറയുന്ന ഏതു റോളിലും അഭിനയിക്കാൻ സന്തോഷമേയുളളൂ. ഞാൻ പൊന്നിയിൻ സെൽവനിൽ’ അഭിനയിക്കുന്നുണ്ട് എന്ന് തീർച്ചയാണ്.  പക്ഷേ കഥാപാത്രത്തിന്റെ വിശദാംശം മണി സർ തന്നെ പറയുന്നത് വരെ കാത്തിരിക്കുന്നതാണ് അതിന്റെ ശരി,” ‘ദി ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ റായ് ബച്ചന്‍ വ്യക്തമാക്കി.

 Read Here: നാല് നായികമാര്‍ ഒരേ സ്വരത്തില്‍ പറയുന്നു, സംവിധായകനാണ് താരം

രണ്ടു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ്‌ ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ഐശ്വര്യ റായ് ബച്ചനെ കൂടാതെ  ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി, വിക്രം പ്രഭു തുടങ്ങി വൻതാരനിര തന്നെ ഉണ്ട്.

‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്‌, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rahman share screen space with aishwarya rai bachchan ponniyin selvan movie maniratnam

Next Story
ഞാനെന്റെ ജീവിതം ആഘോഷിക്കുകയാണ്; ഗോവൻ ചിത്രങ്ങൾ പങ്കുവച്ച് പൂർണിമPoornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Poornima indrajith photos, Poornima Indrajith new year, Poornima Indrajith saree photos, Poornima indrajith goa photos, Poornima Indrajith fashion photos, Outstanding Women entrepreneur of Kerala award 2020, Pranaah, പ്രാണ, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express