റഹ്‌മാൻ നായകനാവുന്ന സസ്‌പെൻസ് ത്രില്ലർ ‘7’ ട്രെയിലർ

തെലുങ്കിലെ യുവ നായകൻ ഹവിഷ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

rahman, seven tamil movie trailer, ie malayalam

റഹ്‌മാൻ നായകനാവുന്ന തമിഴ് – തെലുങ്ക് ദ്വിഭാഷാ ചിത്രമായ ‘ 7 ‘ ന്റെ ട്രെയിലർ റിലീസായി. കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നതാണ് ട്രെയിലർ. ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തിൽ വിജയ് പ്രകാശ് എന്ന പൊലീസ് കമ്മീഷണറുടെ വേഷമാണ് റഹ്മാന്റേത്.

തെലുങ്കിലെ യുവ നായകൻ ഹവിഷ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകൻ കൂടിയായ നിസാർ ഷാഫിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് സെവൻ. സെവനിൽ റെജീന കസാന്ദ്ര, നന്ദിത ശ്വേത, അദിതി ആര്യ, അനീഷ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത്.

നഗരത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ഇരകളായ ആറു പെൺകുട്ടികൾ വിവിധ സന്ദർഭങ്ങളിൽ ഒരു വ്യക്തിക്കെതിരെ പൊലീസ് കമ്മീഷണറുടെ അടുത്ത് പരാതിയുമായി എത്തുന്നു. അവൻ തന്നെയാണോ കുറ്റവാളി?. എന്തിനു വേണ്ടി ഈ കുറ്റകൃത്യങ്ങൾ നടത്തി ? ആരാണ് യഥാർത്ഥ കുറ്റവാളി ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള റഹ്മാൻ അവതരിപ്പിക്കുന്ന, പൊലീസ് കമ്മീഷണർ വിജയ് പ്രകാശിന്റെ കുറ്റാന്വേഷണ യാത്ര ചെന്നെത്തുന്നത് നടുക്കുന്ന സത്യങ്ങളിലേക്കാണ്.

ഗ്ലാമറും ആക്ഷനും ദുരൂഹതകളും നിറഞ്ഞ, പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പിൽ നിർത്തുന്ന ഒരു അവതരണ രീതിയാണ് നിസാർ ഷാഫി സ്വീകരിച്ചിട്ടുള്ളത്. ചൈതൻ ഭരദ്വാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. കിരൺ സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്ന് നിർമ്മിച്ച 7- സെവൻ ഹൈദരാബാദ്, ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. ജൂൺ 5ന് ചിത്രം തിയേറ്ററുകളിലെത്തും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rahman seven official trailer

Next Story
Uppum Mulakum: കലിയടങ്ങാതെ ബാലുവും പേടമാനെ പോലെ പരുങ്ങി ചന്ദ്രനും കനകയും
The moderation of comments is automated and not cleared manually by malayalam.indianexpress.com