മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു.

Read Also: ഞാൻ ഉണർന്നപ്പോൾ കണ്ട കാഴ്ചയിതാണ്; രസകരമായ കുറിപ്പുമായി അന്ന ബെൻ

റഹ്മാന്റെ കുടുംബ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മകൾ അലീഷ റഹ്മാന്റെ പിറന്നാൾ ആഘോഷങ്ങളിൽനിന്നുളളതാണ് ചിത്രങ്ങൾ. റഹ്മാനും ഭാര്യയും മക്കളായ റുഷ്ദയും അലീഷയും ചേർന്നുള്ളൊരു കുടുംബ ഫൊട്ടോയും ഇക്കൂട്ടത്തിലുണ്ട്.

സിനിമയിൽ സൗഹൃദങ്ങൾ വളരെ കുറവാണെന്നും വീടാണ് തനിക്ക് വലുതെന്നും റഹ്മാൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഷൂട്ടിങ്ങില്ലാത്ത സമയത്ത് മെഹ്റുവിന്റെ സ്വീറ്റ് ഭർത്താവും റുഷ്ദയുടെയും അലീഷയുടെയും ഗ്രേറ്റ് ഡാഡിയുമാകുമെന്നും റഹ്മാൻ വ്യക്തമാക്കിയിരുന്നു. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.

View this post on Instagram

Happy Father’s Day dadduI love you so much

A post shared by ALISHA RAHMAN (@alisharrahman) on

View this post on Instagram

When we have each other, we have everything

A post shared by ALISHA RAHMAN (@alisharrahman) on

തമിഴിൽ കൈനിറയെ ചിത്രങ്ങളാണ് റഹ്മാന്. വിശാൽ നായകനാവുന്ന ‘തുപ്പരിവാലൻ 2’, ജയം രവിയുടെ ‘ജന ഗണ മന’ എന്നീ ചിത്രങ്ങളിലാണ് റഹ്മാൻ ഇപ്പോൾ അഭിനയിക്കുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവനി’ലും റഹ്മാൻ അഭിനയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook