scorecardresearch

ഇപ്പോഴാണ് കറക്റ്റായത്; ആലിയയുടെയും രൺബീറിന്റെയും പേര് പരിഷ്കരിച്ച് കുഞ്ഞു റാഹ

തന്റെ പേരിനു മാച്ച് ചെയ്യുന്ന രീതിയിൽ കുഞ്ഞു റാഹ രൺബീറിന്റെ പേരു പരിഷ്കരിച്ചതിനെ കുറിച്ച് ആലിയ ഭട്ട്

തന്റെ പേരിനു മാച്ച് ചെയ്യുന്ന രീതിയിൽ കുഞ്ഞു റാഹ രൺബീറിന്റെ പേരു പരിഷ്കരിച്ചതിനെ കുറിച്ച് ആലിയ ഭട്ട്

author-image
Entertainment Desk
New Update
Raha calls Ranbir Papa Bhatt says Alia Bhatt

ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും പാരന്റിംഗ് അനുഭവങ്ങൾ ആസ്വദിക്കുകയാണ്. കുഞ്ഞു റാഹ വന്നതിൽ പിന്നെ മകളെ ചുറ്റിപ്പറ്റിയാണ് ആലിയയുടെയും രൺബീറിന്റെയും ലോകം. മകളുടെ വിശേഷങ്ങളും കുസൃതികളുമെല്ലാം ഇരുവരും അഭിമുഖങ്ങളിലൂടെയും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

Advertisment

കരീന കപൂർ അവതാരകയായ മിർച്ചി പ്ലസിൻ്റെ വാട്ട് വിമൻ വാണ്ടിൻ്റെ ആദ്യ എപ്പിസോഡിൽ അതിഥിയായി എത്തിയത് ആലിയ ആയിരുന്നു. തൻ്റെ കരിയറിൻ്റെയും മാതൃത്വത്തിൻ്റെയും വിവിധ വശങ്ങളെക്കുറിച്ചു പരിപാടിയ്ക്കിടെ ആലിയ സംസാരിച്ചു. 

അഭിനേതാക്കളും നാത്തൂന്മാരുമായ കരീനയുടെയും ആലിയയുടെയും രസകരമായ സംഭാഷണം ആലിയയുടെയും രൺബീറിന്റെയും റാഹയുടെയും രസകരമായ ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുകയായിരുന്നു. 

തൻ്റെ പേരിനൊപ്പം രൺബീറിൻ്റെ കുടുംബപ്പേര് ചേർത്തതായി അടുത്തിടെ ആലിയ വെളിപ്പെടുത്തിയിരുന്നു. നെറ്റ്ഫ്ലിക്സിലെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലാണ് ആലിയ ഈ വെളിപ്പെടുത്തൽ നടത്തിയത്. ആലിയയുടെ ഈ പേര് മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആലിയയുടെ വാക്കുകളിങ്ങനെ: “ഇത് ഒരു തമാശ പോലെയായിരുന്നു. രൺബീർ ഒരു ഭട്ടാണ്, ഞാൻ ഒരു കപൂറാണ്.” 

Advertisment

രസകരമായൊരു ഓർമ്മയും ആലിയ പങ്കിട്ടു. അതു മകൾ റാഹയെ കുറിച്ചുള്ളതായിരുന്നു. ആലിയ ഭട്ട് എന്ന പേരിനു മാച്ച് ചെയ്യുന്ന രീതിയിൽ റാഹ, രൺബീറിനെ പപ്പ ഭട്ട് എന്ന് വിളിക്കുന്ന കാര്യമാണ് ആലിയ വെളിപ്പെടുത്തിയത്. 

"ചില സമയങ്ങളിൽ രൺബീറിനെ 'പാപ്പാ ഭട്ട്' എന്നാണ് രാഹ വിളിച്ചിരുന്നത്. അവൾ എൻ്റെ പേരും മാറ്റിക്കൊണ്ടിരിക്കുന്നു. ഇന്നും കൂടി അവളെന്നെ ആലിയ കപൂർ എന്നാണ് വിളിച്ചത്."

വാസൻ ബാല സംവിധാനം ചെയ്യുന്ന ജിഗ്രയാണ് ആലിയയുടെ ഏറ്റവും പുതിയ റിലീസ്. അടുത്തിടെ തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കരൺ ജോഹർ സഹനിർമ്മാതാവായ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്.

ജിഗ്രയെ കൂടാതെ, ആൽഫയാണ് ആലിയ ഭട്ടിന്റെ പുതിയ ചിത്രം. രൺബീർ കപൂറും വിക്കി കൗശലും ചിത്രത്തിൽ ആലിയയോടൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ലവ് & വാർ എന്ന ചിത്രത്തിലും ആലിയ ഉണ്ട്.

Read More Entertainment Stories Here

    Ranbir Kapoor Alia Bhatt

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: