സണ്ണി ലിയോണ്‍ സൂപ്പര്‍ ഹിറ്റാക്കിയ രാഗിണി എംഎംഎസ് തിരിച്ചു വരുന്നു. രാഗിണി എംഎംഎസ് റിട്ടേണ്‍സ് എന്ന പേരിലാണ് തിരിച്ചു വരവ്. എഎല്‍ടി ബാലാജി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എക്താ കപൂറാണ് പുതിയ പതിപ്പിന്റേയും നിര്‍മ്മാണം. ചിത്രത്തിന്റേ പോസ്റ്റര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നെങ്കിലും അഭിനേതാക്കള്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കരിഷ്മാ ശര്‍മ്മയും സിര്‍ദ്ദാര്‍ത്ഥ് ഗുപ്തയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ എത്തുന്നത്.

2011ല്‍ ബോളിവുഡില്‍ പുറത്തിറങ്ങിയ രാഗിണി എംഎംഎസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണു 2014 ല്‍ പുറത്തിറങ്ങിയത്. ഹൊറര്‍ ത്രില്ലറായ ചിത്രം സംവിധാനം ചെയ്തത് ബുഷാന്‍ പട്ടേലാണ്. ശോഭ കപൂര്‍, എക്ത കപൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ‘സെക്‌സിയര്‍ ദാന്‍ ബിഫോര്‍ സ്‌കേരിയര്‍ ദാന്‍ ബിഫോര്‍! സ്‌റ്റേ ട്യൂണ്‍ഡ്!’ എന്ന ടാഗ് ലൈനോടു കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്.

കരിഷ്മ, സിദ്ധാര്‍ഥ് എന്നിവരെ കൂടാതെ റിയ സെന്നും ഈ ആവേശകരമായ പരമ്പരയുടെ ഭാഗമാണ്. സിമ്രാന്‍ എന്ന കഥാപാത്രത്തെയാണ് റിയ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ