Ragini Dwivedi: Life, career and controversy: കന്നഡ ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ടെന്ന പരാതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (CCB) ബെംഗലൂരുവിൽ നടത്തിയ തിരിച്ചിലിനും ചോദ്യം ചെയ്യലിനുമൊടുവിൽ ചലച്ചിത്രതാരം രാഗിണി ദ്വിവേദി ഇന്ന് വൈകിട്ടാണ് അറസ്റ്റിലായത്. മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ‘കാണ്ഡഹാർ’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിലും പരിചിതയാണ് രാഗിണി.
2009 ൽ പുറത്തിറങ്ങിയ ‘വീര മഡകാരി’ എന്ന ചിത്രത്തിലൂടെയാണ് രാഗിണി സാൻഡൽവുഡ് ഫിലം ഇൻഡ്ട്രിയിൽ അഭിനേത്രിയായി അരങ്ങേറ്റം കുറിച്ചത്. കിച്ച സുദീപ്പിനൊപ്പമായിരുന്നു ചിത്രത്തിൽ രാഗിണിയുടെ നായിക വേഷം. 2008 ൽ നടന്ന ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ രാഗിണി റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫാഷൻ ഡിസൈനർമാരായ മനീഷ് മൽഹോത്ര, രോഹിത് ബാൽ, സബ്യാസാചി മുഖർജി തുടങ്ങിയവരുടെ മോഡലായും പ്രവർത്തിച്ചിരുന്നു.
ബെംഗളൂരുവിലാണ് താരം ജനിച്ചു വളർന്നത്. ആദ്യ ചിത്രമായ വീര ‘മഡാകരി’ക്ക് ഏതാനും അവാർഡുകൾ ലഭിച്ചിരുന്നു. പിന്നീട് കന്നഡ ചലച്ചിത്ര രംഗത്തെ ശ്രദ്ധിക്കപ്പെട്ട നടികളിലൊരാളായി മാറി.
Read Here: കർണാടക ലഹരിമരുന്ന് കേസ്: ‘കാണ്ഡഹാര്’ നായിക രാഗിണി ദ്വിവേദി അറസ്റ്റിൽ
2011ൽ പുറത്തിറങ്ങിയ ‘കെംപെഗൗഡ’ എന്ന ചിത്രത്തിലൂടെയാണ് രാാഗിണിക്ക് ഒരു വലിയ ബ്രേക്ക് ലഭിച്ചത്. സുദീപിനൊപ്പം തന്നെയായിരുന്നു ഈ ചിത്രത്തിലും രാഗിണി അഭിനയിച്ചത്. ‘ആരക്ഷക,’ ‘ശിവ,’ ‘രാഗിണി ഐപിഎസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു.
മലയാളത്തിൽ ‘കാണ്ഡഹാറിന്’ പുറമെ വിഎം വിനു സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ‘ഫെയ്സ് 2 ഫെയ്സി’ലും രാഗിണി അഭിനയിച്ചു. ചിത്രത്തിൽ നായിക വേഷമായിരുന്നു അവർ കൈകാര്യം ചെയ്തത്.
തമിഴിൽ ജയം രവി നായകനായ ‘നിമിർന്തു നിൽ’ അടക്കം രണ്ട് ചിത്രങ്ങളിലും തെലുഗുവിൽ നാനി നായകനായ ‘ജണ്ഡ പൈ കാപിറഗു’ എന്ന ചിത്രത്തിലും അഭിനയിച്ചു. ‘അദ്യക്ഷ ഇൻ അമേരിക്ക’യാണ് രാഗിണിയുടെ റിലീസ് ചെയ്ത ഒടുവിലത്തെ ചിത്രം. 2019ലായിരുന്നു ചിത്രം പുറത്തിറങ്ങിയത് . രാഗിണിയുടെ 25-ാം ചിത്രമാണിത്.
Karnataka: Kannada actress Ragini brought to Central Crime Branch (CCB) office in Bengaluru after she was detained earlier today in connection with a drug case in the state. pic.twitter.com/s4Ap8q0fBZ
— ANI (@ANI) September 4, 2020