രാധിക എന്ന നടിയെ മലയാളികൾ ഓർക്കാൻ ‘ക്ലാസ്മേറ്റ്സ്’ എന്ന ഒറ്റ സിനിമ മതി. കറുത്ത പർദ്ദയ്ക്കുള്ളിൽ ഒളിപ്പിച്ചു വച്ച് കവിത എഴുതുന്ന കണ്ണുകളും മനസും, മുരളിയോടൊപ്പം ജീവിക്കാൻ വീടുവിട്ട് ഇറങ്ങി ഒടുവിൽ എല്ലാം നഷ്ടപ്പെട്ട റസിയ മലയാളി സിനിമാ പ്രേക്ഷകർക്ക് എന്നും വിങ്ങുന്ന ഒരു ഓർമ്മയാണ്.
Read More: റസിയയെ പോലെയല്ല, രാധിക ഭയങ്കര ഫണ്ണിയാണ്; ഇതാ ഒരു ടിക് ടോക് വീഡിയോ
വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന രാധിക ഭർത്താവ് അഭിൽ കൃഷ്ണയോടൊപ്പം വിദേശത്താണ്. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും സിനിമയിലെ ഓർമകളുമെല്ലാം രാധിക സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇന്ന് ഭാവനയ്ക്കും മഞ്ജു വാര്യർക്കും ഒപ്പമുള്ള ഒരു ചിത്രമാണ് രാധിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രം ഏത് അവസരത്തിൽ എടുത്തതാണെന്ന് വ്യക്തമല്ല.
ഭർത്താവിനോടൊപ്പമുള്ള രസകരമായ ടിക് ടോക് വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
1993-ൽ ‘വിയറ്റ്നാം കോളനി’ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയിൽ തുടക്കമിട്ടത്. പിന്നീട് ഷാഫി സംവിധാനം ചെയ്ത ‘വൺമാൻ ഷോ’യിൽ ജയറാമിന്റെ സഹോദരിയായി വേഷമിട്ടു.
നീണ്ട ഇടവേളക്കുശേഷം ഈസ്റ്റ് കോസ്റ്റിന്റെ വീഡിയോ ആൽബങ്ങളിലെ നായികയായി മിനിസ്ക്രീനിൽ സജീവമായി. ജയരാജ് സംവിധാനം ചെയ്ത ‘ദൈവനാമത്തിൽ’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ രണ്ടാം വരവ്. ലാൽ ജോസ് സംവിധാനം ചെയ്ത ‘ക്ളാസ്മേറ്റ്സി’ലെ റസിയ എന്ന കഥാപാത്രം രാധികയുടെ കരിയറിൽ വഴിത്തിരിവായി. തുടർന്ന് ചങ്ങാതിപ്പൂച്ച, മിഷൻ 90 ഡെയ്സ്, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.