ലോക്ക്‌ഡൗൺ കാലം പ്രിയപ്പെട്ടവർക്ക് ഒപ്പം ചെലവഴിക്കുകയാണ് താരങ്ങളെല്ലാം. തെന്നിന്ത്യൻ ചലച്ചിത്ര താരം രാധിക ശരത്കുമാറിന്റെ പേരക്കുട്ടിയുടെ കുസൃതികളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പേരക്കുട്ടിയുടെ കുസൃതികളും ഫാമിലി ടൈമും ആസ്വദിച്ച് ലോക്ക്‌ഡൗൺ കാലം തള്ളിനീക്കുകയാണ് രാധിക ശരത്കുമാറും. വാഷിങ് മെഷീനിൽ കൊണ്ടു പോയി തുണികളിടുകയും എടുക്കുകയും ചെയ്യുന്ന കൊച്ചു മിടുക്കന്റെ വീഡിയോ കണ്ടാൽ ആരും ചിരിച്ചു പോകും.

രാധികയുടെ മകൾ റയാന്റെ മകനാണ് ഈ വിരുതൻ. റയാനും ഭർത്താവിനും അടുത്തിടെ ഒരു കുഞ്ഞുകൂടി ജനിച്ചിരുന്നു.

Read more: എന്റേത് ഏറ്റവും സുന്ദരമായ കാലുകളാണെന്ന് അവർ പറഞ്ഞു; മിസ് ഇന്ത്യ ഓർമകളിൽ ബിലാലിന്റെ മേരി ടീച്ചർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook