അഭിനയംകൊണ്ടു മാത്രമല്ല, അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതുകൊണ്ടു കൂടിയാണ് രാധിക ആപ്‌തെ എന്ന നടി വ്യത്യസ്തയാകുന്നത്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍, കാസ്റ്റിങ് കൗച്ച് തുടങ്ങിയവയെക്കുറിച്ച് രാധിക പല അവസരങ്ങളിലും സംസാരിച്ചിട്ടുണ്ട്. ഇത്തവണ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായാണ് താരം എത്തിയിരിക്കുന്നത്.

ഒരു സിനിമയുടെ ഓഡിഷന് വേണ്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം രാധിക പങ്കുവയ്ക്കുന്നു. ഓഡീഷനില്‍ പങ്കെടുക്കുന്നതിനായി ഫോണ്‍ സെക്സില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്നാണ് രാധിക പറയുന്നത്. ഒരു ചാനല്‍ പരിപാടിക്കിടയിലാണ് രാധികയുടെ വെളിപ്പെടുത്തല്‍. അനുരാഗ് കശ്യപ് ഒരുക്കിയ ‘ദേവ് ഡി’ എന്ന ചിത്രത്തിന്റെ ഓഡിഷന് വേണ്ടിയാണ് രാധികയ്ക്ക് ഫോണ്‍ സെക്സില്‍ ഏർപ്പെടേണ്ടി വന്നത്. ആ സമയത്ത് താന്‍ പുണെയിലായിരുന്നുവെന്നും ആ സംഭവത്തിനു ശേഷം തനിക്ക് അങ്ങനെയൊന്ന് വേണ്ടി വന്നിട്ടില്ലെന്ന് രാധിക വെളിപ്പെടുത്തി.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രം ദേവ് ഡി 2009ലാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തിയത് അഭയ് ഡിയോള്‍, മാഹി ഗില്‍, കല്‍ക്കി കൊച്ചിന്‍ എന്നിവരായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ