കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ എപ്പോഴും വ്യത്യസ്തത പുലർത്തുന്ന നടിയാണ് രാധിക ആപ്‌തേ. അക്ഷയ് കുമാർ നായകനായ പാഡ്‌മാൻ സിനിമയിലാണ് രാധിക അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ രാധികയുടെ പെർമോൻസിനെ നിരവധി പേർ അഭിനന്ദിച്ചിരുന്നു.

സിനിമയുടെ തിരക്കുകളിൽനിന്നും വിട്ട് രാധിക അടുത്തിടെ ഗോവയിലെത്തിയിരുന്നു. ഗോവയിലെ ബീച്ചിൽ ബിക്കിനി ധരിച്ച് ഇരിക്കുന്ന ചിത്രം നടി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഫോട്ടോ പോസ്റ്റ് ചെയ്തതിനുപിന്നാലെ രാധികയ്ക്കെതിരെ ട്രോളുകളുടെ ആക്രമണമായിരുന്നു. ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ല രാധികയുടെ ഫോട്ടോയെന്നായിരുന്നു കമന്റുകൾ.

തന്റെ ഫോട്ടോയ്ക്ക് നേരെയുണ്ടായ ട്രോൾ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ നടിയുടെ മറുപടി ഇതായിരുന്നു, ”എന്നോട് ചിലർ പറയുന്നതുവരെ എനിക്കുനേരെ ട്രോൾ ആക്രമണം ഉണ്ടായെന്ന് അറിയില്ലായിരുന്നു. കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ബീച്ചിൽ ഞാൻ സാരി ഉടുത്ത് വരണമെന്നാണോ ജനങ്ങൾ ആഗ്രഹിക്കുന്നത്?”.

ബിക്കിനി ധരിച്ച് ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് സോനം കപൂർ, തപ്‌സി പന്നു തുടങ്ങി പല ബോളിവുഡ് നടിമാർക്കുനേരെയും ട്രോൾ ആക്രമണം ഉണ്ടായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ