Latest News

‘ചായ കുടിച്ചാൽ അവളെപ്പോലെ കറുക്കും’; മലയാളിയായതിൽ നേരിട്ട അധിക്ഷേപം പങ്കുവച്ച് മാളവിക

ഉത്തരേന്ത്യക്കാർ ഇപ്പോഴും ഇരുണ്ട നിറമുള്ളവരെ മദ്രാസികൾ എന്നാണ് വിളിക്കുന്നതെന്നും എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നെന്ന് തനിക്കറിയില്ലെന്നും മാളവിക പറഞ്ഞു

Malavika Mohanan on George Floyd's death, Malavika Mohanan, Master, Racism, Blacklivesmatter, black death US, US racism, Malavika on racism

തന്റെ മനസിലുള്ള കാര്യം ആരെയും ഭയപ്പെടാതെ തുറന്നു പറയാനുള്ള ധൈര്യം കാണിക്കുന്ന, സിനിമാ മേഖലയിലെ അപൂർവം താരങ്ങളിൽ ഒരാളാണ് നടി മാളവിക മോഹനൻ.

വംശീയ വിവേചനത്തിന് ഇരയായ 46 കാരൻ ജോർജ് ഫ്ലോയിഡിന്റെ മരണത്തിൽ അസ്വസ്ഥയായ മാളവിക, താൻ കൗമാരപ്രായത്തിൽ നേരിട്ട സുഖകരമല്ലാത്ത ഒരനുഭവമാണ് ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം പങ്കു വച്ചത്. ഇന്ത്യൻ സമൂഹത്തിൽ വംശീയതയും വർണവെറിയും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കറുത്ത തൊലിയുള്ളവരെ ചിലർ ഇപ്പോഴും മദ്രാസികൾ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും മാളവിക ചൂണ്ടിക്കാട്ടി.

Read More: ‘ജൂനിയർ എൻടിആറിന്റെ ഫാനല്ല’; ബോളിവുഡ് താരത്തിന് ബലാത്സംഗ ഭീഷണി

“എനിക്ക് 14 വയസ്സുള്ളപ്പോൾ, അന്നത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് പറഞ്ഞു, ചായ കുടിക്കാൻ അവന്റെ അമ്മ ഒരിക്കലും അവനെ അനുവദിക്കാറില്ലെന്നും, ചായ കുടിച്ചാൽ കറുത്തുപോകുമെന്ന് അവർ കരുതുന്നെന്നും. ഒരിക്കൽ അവൻ ചായ ചോദിച്ചപ്പോൾ “നീ ചായ കുടിച്ചാൽ അവളെപ്പോലെ (എന്നെ പരാമർശിച്ച്) ഇരുണ്ടു പോകും,” എന്നു പറഞ്ഞു.

Read More: ഇന്നത്തെ സിനിമാ വിശേഷങ്ങള്‍

“അവൻ വെളുത്ത നിറമുള്ള മഹാരാഷ്‌ട്രയിൽ നിന്നുള്ള ഒരു ആൺകുട്ടിയായിരുന്നു, ഞാൻ ഗോതമ്പ്‌ നിറമുള്ള മലയാളി പെൺകുട്ടിയും. ഞങ്ങൾ തമ്മിലുള്ള നിറവ്യത്യാസത്തെ കുറിച്ച് മുൻപൊരിക്കലും ഞാൻ ചിന്തിച്ചിട്ടില്ല. ഇത് എന്നെ പരിഭ്രാന്തയാക്കി. കാരണം എന്റെ ചർമ്മത്തിന്റെ നിറത്തെക്കുറിച്ച് ഒരാൾ ആദ്യമായാണ് ഒരു അഭിപ്രായം പറഞ്ഞത്. നമ്മുടെ സ്വന്തം സമൂഹത്തിൽ വളരെയധികം വംശീയതയും വർണ വിവേചനവും നിലനിൽക്കുന്നു,” മാളവിക കുറിച്ചു.

 

View this post on Instagram

 

When I was 14 yrs old, one of my closest friends at that point told me that his mother never let him drink tea because she had this weird belief that drinking tea darkened ones’ skin complexion, and when he asked for tea once she told him(referring to me) “If you drink tea, you will become dark like her”. He was a fair maharashtrian boy and I was a wheat-ish skinned malayalee girl. The complexion dissimilarity we had had never even occurred to me up until that point. This left me perplexed because it was the first time somebody had made a comment like that with a mean undertone about my skin colour. So much casual racism and colourism exists in our own society. Calling a dark skinned person ‘kala’ is something we see on an everyday basis. The discriminatory behaviour against south-Indians and North-East Indians is also appalling. Dark skinned Indians are jokingly referred to as ‘madrasis’ because for some strange reason these ignorant people think all South Indians are only dark skinned. North-East Indians are almost exclusively only called ‘chinki’, all black people are casually referred to as ‘negros’ and fair people are equated as beautiful and dark skinned people are equated as ugly. While we speak about global racism, we must also become aware about what’s happening around us, in our homes, our friend circles and our society, and do our part in thwarting the obvious as well as the subtle racism and colourism that exists all around us, in our everyday lives. What makes you beautiful is being a good and kind person, and not the colour of your skin.

A post shared by Malavika Mohanan (@malavikamohanan_) on

ഉത്തരേന്ത്യക്കാർ ഇപ്പോഴും ഇരുണ്ട നിറമുള്ളവരെ മദ്രാസികൾ എന്നാണ് വിളിക്കുന്നതെന്നും എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നെന്ന് തനിക്കറിയില്ലെന്നും മാളവിക പറഞ്ഞു. ലോകത്തെ വംശവെറിയെ അപലപിക്കുമ്പോൾ നമുക്ക് ചുറ്റുമൊന്ന് കണ്ണോടിക്കണം. നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകൾ കാണാൻ സാധിക്കും. ഒരുവന്റെ ഉള്ളിലെ നന്മയാണ് അവനെ സുന്ദരനാക്കുന്നത്, അല്ലാതെ നിറമല്ലെന്നും മാളവിക കുറിപ്പിൽ വ്യക്തമാക്കി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Racism and colourism exists in india too malavika mohanan

Next Story
‘ജൂനിയർ എൻടിആറിന്റെ ഫാനല്ല’; ബോളിവുഡ് താരത്തിന് ബലാത്സംഗ ഭീഷണിMeera Chopra, Mahesh Babu, Jr NTR, Meera Chopra twitter, Meera Chopra rape threat, Meera Chopra death threat, Meera Chopra abuse, Jr NTR fans, chinmayi sripada, meera chopra complaint
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X