/indian-express-malayalam/media/media_files/2025/12/12/rachel-theatre-release-fi-2025-12-12-13-40-43.jpg)
റേച്ചൽ തിയേറ്റർ റിലീസ്
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന 'റേച്ചലി'ൻ്റെ തിയേറ്റർ റിലീസ് മാറ്റിവച്ചു. ഇന്ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്നു ചിത്രം പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നതിനായി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വച്ചിരിക്കുന്നതായി ഹണി റോസ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ആരാധകരം അറിയിച്ചിരിക്കുന്നത്.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
"റേച്ചലിന്റെ റിലീസ് തീയതി പുനഃക്രമീകരിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുകയാണ്. വിഷമിക്കേണ്ട, പുതിയൊരു തീയതി ഉടൻ തന്നെ അറിയിക്കും. നിങ്ങളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ഒരുപാട് നന്ദി. റേച്ചലിന്റെ വിശേഷങ്ങൾ നിങ്ങളുമായി ഉടൻ പങ്കിടാൻ ഞങ്ങൾ ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ്" എന്ന കുറിപ്പും 'റേച്ചലി'ൻ്റെ പോസ്റ്ററിനൊപ്പം ഹണി പോസ്റ്റ് ചെയ്തിട്ടുണ്ട്.
'റേച്ചലി'ൻ്റെ ട്രെയിലർ റിലീസിനു ശേഷം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ സിനിമ കാണാൻ കാത്തിരുന്നത്. ഹണിറോസിൻ്റെ സിനിമാ ജീവിത്തിലെ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു.
Also Read: ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദിനി ബാലയാണ്. മലയാളത്തിലെ ശ്രദ്ധേയ സംവിധാകൻ എബ്രിഡ് ഷൈൻ സഹരചയിതാവാകുന്ന ചിത്രമാണിത്. ആക്ഷൻ രംഗങ്ങളും ഹണിറോസിൻ്റെ ബോൾഡ് മേക്കോവറുകളും നിറഞ്ഞ മേക്കോവറും ഏറെ ശ്രദ്ധേയമായിരുന്നു. പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്ന ചിത്രമാണിത്.
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുന്ന 'റേച്ചൽ' 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം കൂടിയാണ് റേച്ചൽ.
Read More: ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട കുട്ടിയാണ് നിങ്ങൾ; രജനീകാന്തിന്​ ആശംസകളുമായി ഖുശ്ബു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us