scorecardresearch
Latest News

ഐസിസിയിൽ നിന്നും രാജിവക്കില്ലെന്ന് രചന നാരായണൻകുട്ടി

ഐസിസിയെ നോക്കുകുത്തി ആക്കിയിട്ടില്ലെന്നും മാല പാർവതി, ശ്വേതമേനോൻ, കുക്കുപരമേശ്വരൻ എന്നിവർ എന്തുകൊണ്ടാണ് രാജിവച്ചതെന്ന് തനിക്കറിയില്ലെന്നും രചന

ഐസിസിയിൽ നിന്നും രാജിവക്കില്ലെന്ന് രചന നാരായണൻകുട്ടി

അമ്മ സംഘടനയുടെ ആഭ്യന്തര പരാതി പരിഹാരസമിതിയിൽ (ഐസിസി) നിന്നും രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി കമ്മിറ്റി അംഗം രചന നാരായണൻകുട്ടി. ഐസിസിയെ നോക്കുകുത്തി ആക്കിയിട്ടില്ലെന്നും മാല പാർവതി, ശ്വേതമേനോൻ, കുക്കുപരമേശ്വരൻ എന്നിവർ എന്തുകൊണ്ടാണ് രാജിവച്ചതെന്ന് തനിക്കറിയില്ലെന്നും പറഞ്ഞ രചന ഐസിസി നിർദേശങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നടപ്പിലാക്കിയതെന്നും വ്യക്തമാക്കി. ദി ക്യൂവിനോടായിരുന്നു നടിയുടെ പ്രതികരണം.

ലൈംഗിക പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഐസിസിയിൽ നിന്നും ആദ്യം രാജിവച്ചത് മാല പാർവതിയാണ്. ഇന്ന് ഐസിസിയിൽ നിന്നും ചെയർപേഴ്സണായ ശ്വേത മേനോനും കുക്കു പരമേശ്വരനും കൂടി രാജിവച്ചിരുന്നു.

വിജയ് ബാബുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഐസിസി അമ്മയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഞായറാഴ്ട ചേർന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം ആഭ്യന്തര പരാതിപരിഹാര സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചില്ല. പകരം മാറി നിൽക്കാൻ സന്നദ്ധനാണെന്ന വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയാണ് ചെയ്തത്. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഐസിസിയുടെ ആറംഗ സമിതിയിൽ നിന്നും

Read more: അത് ക്രൈമാണ്, ലാഘവത്തോടെ കാണരുത്; ഐസിസി വിഷയത്തിൽ മാല പാർവതി

നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് വിജയ് ബാബു അമ്മയ്ക്ക് നൽകിയ കത്തിൽ അറിയിച്ചത്. തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങൾ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്നും വിജയ് ബാബു സംഘടനയെ അറിയിച്ചു. ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് വിജയ് ബാബു.

യുവനടിയുടെ പരാതിയിൽ പൊലീസ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് വിദേശത്തേക്ക് കടന്ന നടൻ ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെ നടിയുടെ പേര് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. നിലവിൽ വിദേശത്തുള്ള വിജയ് ബാബുവിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൊലീസ്. നടന്റെ പേരിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനിടെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. മുൻ‌കൂർ ജാമ്യാപേക്ഷയുമായി നടൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മേയ് 16ന് ഹർജി കോടതി പരിഗണിക്കും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rachana narayanankutty wont resign from internal complaints committee amma

Best of Express