മിനിസ്ക്രീനിൽ നിന്നുമെത്തി സിനിമാലോകത്ത് ശ്രദ്ധ നേടിയ താരമാണ് രചന നാരായണൻകുട്ടി. മഴവിൽ മനോരമയിലെ ‘മറിമായം’ പരമ്പരയാണ് രചനയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാക്കിയത്. തുടർന്ന് ‘ലക്കി സ്റ്റാർ’ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി കൊണ്ടായിരുന്നു രചനയുടെ സിനിമാ അരങ്ങേറ്റം.
രചന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. രാജാരവിവർമ്മയുടെ പെയിന്റിംഗിനെ പുനരാവിഷ്കരിക്കുന്ന ഒരു ചിത്രമാണ് രചന പങ്കുവച്ചിരിക്കുന്നത്. നിതിൻ നാരായണനാണ് ഈ ഫോട്ടോഷൂട്ടിനു പിറകിൽ. രാജാ രവിവർമ്മയുടെ ‘വീണ മീട്ടുന്ന സ്ത്രീ’ എന്ന പെയിന്റിംഗിന്റെ പുനരാവിഷ്കാരമാണ് ഇത്.
View this post on Instagram
തൃശ്ശൂർ സ്വദേശിയായ രചനയുടെ വിദ്യാർത്ഥിയായിരുന്നപ്പോൾ മുതൽ സ്‌ക്കൂൾ കലോത്സവങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. ശാസ്ത്രീയനൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിലെല്ലാം സജീവമായി പങ്കെടുക്കുന്ന രചന നാലാം ക്‌ളാസുമുതൽ പത്തുവരെ തൃശൂർ ജില്ലാ കലാതിലകമായിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
View this post on Instagram
തൃശൂരിലെ ഒരു മാനേജ്മെന്റ് സ്കൂളിൽ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ‘മറിമായ’ത്തിൽ അഭിനയിക്കുന്നത്. കുറച്ചുനാൾ ഒരു റേഡിയോ ജോക്കിയായും രചന പ്രവർത്തിച്ചിട്ടുണ്ട്.
View this post on Instagram
View this post on Instagram
‘ലക്കി സ്റ്റാറിനു’ മുൻപെ തീർത്ഥാടനം, നിഴഴൽക്കൂത്ത് തുടങ്ങിയ ചിത്രങ്ങളിലെല്ലാം രചന ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ആമേൻ, പുണ്യാളൻ അഗർബത്തീസ്, തിങ്കൾ മുതൽ വെള്ളിവരെ, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞ അഭിനേത്രിയാണ് രചന.
Read more: തണുത്തുറഞ്ഞൊരു പള്ളിനീരാട്ട്; ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ