scorecardresearch

വിട പറഞ്ഞ ബീഗം റാബിയയെക്കുറിച്ചുളള ഓർമകൾ പങ്കുവച്ച് മഞ്ജു വാര്യർ

ഉമ്മ യാത്രപറയുമ്പോൾ ഹൃദയത്തിൽ അത് ബാക്കിയാകുന്നത് അറിയുന്നു. സ്നേഹമുള്ളവർ കടന്നു പോകുമ്പോൾ നമ്മിൽ അവശേഷിപ്പിക്കുന്നതും ഇത്തരം ചില തണുപ്പുള്ള ഓർമകൾ തന്നെ

ഉമ്മ യാത്രപറയുമ്പോൾ ഹൃദയത്തിൽ അത് ബാക്കിയാകുന്നത് അറിയുന്നു. സ്നേഹമുള്ളവർ കടന്നു പോകുമ്പോൾ നമ്മിൽ അവശേഷിപ്പിക്കുന്നതും ഇത്തരം ചില തണുപ്പുള്ള ഓർമകൾ തന്നെ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
manju warrier, ie malayalam

അന്തരിച്ച നടി ബീഗം റാബിയയെക്കുറിച്ചുളള ഓർമകൾ പങ്കുവച്ച് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഉമ്മയെ ആദ്യമായി കണ്ടതിനെക്കുറിച്ചും ആ വാത്സല്യം അനുഭവിച്ചറിഞ്ഞതിനെക്കുറിച്ചും മഞ്ജു എഴുതിയത്.

Advertisment

''കുറച്ചു നാൾ മുമ്പ് കോഴിക്കോട്ട് വച്ചാണ് ഉമ്മയെ ആദ്യം കണ്ടത്. വാത്സല്യം നിറഞ്ഞ ഒരു ആലിംഗനത്തിന്റെ തണുപ്പ് അന്നറിഞ്ഞു. എന്നെ വലിയ ഇഷ്ടമായിരുന്നത്രേ ഉമ്മക്ക്. പിന്നീട് പല അവസരങ്ങളിൽ കണ്ടു മുട്ടിയപ്പോഴും അതേ വാത്സല്യത്തോടെ ചേർത്തു പിടിച്ചു. ഇപ്പോൾ ഉമ്മ യാത്രപറയുമ്പോൾ ഹൃദയത്തിൽ അത് ബാക്കിയാകുന്നത് അറിയുന്നു. സ്നേഹമുള്ളവർ കടന്നു പോകുമ്പോൾ നമ്മിൽ അവശേഷിപ്പിക്കുന്നതും ഇത്തരം ചില തണുപ്പുള്ള ഓർമകൾ തന്നെ....'' മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.

ആദ്യകാല ഗായികയും നാടക നടിയും ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു ബീഗം റാബിയ (83). കണ്ണൂർ റോഡിൽ വൈഎംസിഎക്കു സമീപത്തെ കൂടാരപ്പുരയിൽ വീട്ടിലായിരുന്നു ബീഗം റാബിയയുടെ അന്ത്യം. എസ്.കെ.പൊറ്റെക്കാട്ട്, തിക്കോടിയൻ, കെ.ടി.മുഹമ്മദ് എന്നിവരുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

രാമു കാര്യാട്ട് ‘ചെമ്മീനി’ൽ അഭിനയിക്കാൻ ആദ്യം ക്ഷണിച്ചത് റാബിയ ബീഗത്തെ ആയിരുന്നു. അന്ന് രാമു കാര്യാട്ടിനോട് നോ പറഞ്ഞ റാബിയ ബീഗം, തന്റെ 82-ാം വയസ്സിൽ സംവിധായകൻ ആദിയുടെ 'പന്ത്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. സൗബിൻ സാഹിർ നായകനാവുന്ന 'അമ്പിളി' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Advertisment

Read more: അച്ഛൻ ‘ആക്ഷൻ’ പറയുമ്പോൾ: ‘പന്തി’ന്റെ വിശേഷങ്ങളുമായി ആദിയും അബനിയും

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: