ജൂലി 2 വിലൂടെ ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് റായ് ലക്ഷ്മി. അതീവ ഗ്ലാമറസ് ആയാണ് റായ് ലക്ഷ്മി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ റായ് ലക്ഷ്മിയുടെ ഗ്ലാമർ രംഗങ്ങൾ കണ്ട് മലയാളികളിൽ പലരും ഞെട്ടി. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കണ്ട ആ പഴയ റായ് ലക്ഷ്മിയാണോ ഇതെന്ന് പലരും സംശയിച്ചുപോയി. എന്നാൽ യുവാക്കളെ ഹരം കൊളളിക്കുന്ന ജൂലി 2 വിലെ രംഗങ്ങളിൽ അഭിനയിക്കുക അത്ര എളുപ്പമായിരുന്നില്ല റായ് ലക്ഷ്മിക്ക്.
ജൂലി 2 ചിത്രത്തിൽ ബോൾഡായി ചെയ്തെന്നു തോന്നിയ രംഗം ഏതാണെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് റായ് ലക്ഷ്മി ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് പറഞ്ഞത്. ”ജൂലി 2 വിൽ ചിന്തിക്കാവുന്നതിനും അപ്പുറത്തുളള ഒരു രംഗത്തിൽ അഭിനയിക്കേണ്ടിവന്നു. ഇപ്പോഴും അതിനെക്കുറിച്ച് സംസാരിക്കണോ എന്നെനിക്കറിയില്ല. എന്റെ കഥാപാത്രത്തിന് അവൾക്ക് ഒട്ടും ഇഷ്ടമില്ലാത്ത, ഒരു വ്യക്തിയുടെ കൂടെ നിർബന്ധപൂർവം കിടക്ക പങ്കിടേണ്ടി വരുന്ന രംഗമായിരുന്നു അത്. പ്രേക്ഷകന് സ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലായിരുന്നു രംഗം ചിത്രീകരിച്ചത്. പക്ഷേ ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. എനിക്കൊട്ടും സുഖപ്രദമായ ഒരു അന്തരീക്ഷമായിരുന്നില്ല അത്. എന്നാൽ വളരെ മനോഹരമായാണ് ആ രംഗം ചിത്രീകരിച്ചത്. പക്ഷേ ഇപ്പോഴും ആ രംഗത്തെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അറപ്പ് തോന്നും. ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ എല്ലാ താരങ്ങളും തയാറാവില്ല. വളരെ കുറച്ചുപേർ മാത്രമേ അത് ചെയ്യൂ”.
നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ദീപക് ശിവ്ദാസാനിയാണ് സംവിധായകന്. രണ്ടാം ഭാഗത്തിൽ റായ് ലക്ഷ്മിയാണ് നായിക. ഒരു നാട്ടിന്പുറത്തുകാരി സിനിമയില്‍ ഹീറോയിന് ആയി മാറുന്നതാണ് ജൂലി 2വിന്റെ കഥ. സിനിമാ എന്ന മായിക ലോകത്തിന് പിന്നില്‍, ഒരു സ്റ്റാര്‍ ആകാന്‍ നായികമാര്‍ സഹിക്കേണ്ട ലൈംഗിക പീഡന കഥകളെ കുറിച്ച് ജൂലി എന്ന കഥാപാത്രത്തിലൂടെ ചിത്രം പറയുന്നു. അതുകൊണ്ട് തന്നെ അതീവ ഗ്ലാമറസ്സായിട്ടാണ് റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ബിക്കിനി ധരിച്ചും റായ് ലക്ഷ്മി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ കരിയറിൽതന്നെ ഇത്രയും ഗ്ലാമറസായി റായ് ലക്ഷ്മി എത്തുന്നത് ഈ ചിത്രത്തിലാണ്.
ചിത്രത്തിന്റെ ട്രെയിലറിൽ ടോപ്ലെസായി കടൽത്തീരത്ത് കിടക്കുന്ന റായ് ലക്ഷ്മിയായിരുന്നു ഹൈലൈറ്റ്. ബോളിവുഡിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന റായ് ലക്ഷ്മി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. നവംബർ 24 നാണ് ജൂലി 2 റിലീസ് ചെയ്യുന്നത്.