മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾ കടന്ന് ബോളിവുഡിൽ എത്തി നിൽക്കുകയാണ് റായ് ലക്ഷ്മി. മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായാണ് ലക്ഷ്മി കൂടുതലും അഭിനയിച്ചത്. ശരീരഭാരം കുറച്ച് പുതിയ ലുക്കിലെത്തി റായ് ലക്ഷ്മി ആരാധകരെ അടുത്തിടെ ഞെട്ടിച്ചിരുന്നു.
മാലിദ്വീപിൽനിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് നടി. മാലിദ്വീപിൽ എത്തിയപ്പോൾ മുതലുള്ള എല്ലാ നിമിഷങ്ങളും നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
മോഡലിങ് രംഗത്തുനിന്നാണ് ലക്ഷ്മി റായ് സിനിമയിലെത്തിയത്. 2005 ൽ തമിഴിലെ ‘കർക കസദര’ എന്ന ചിത്രത്തിലൂടെയായിരുന്നു ലക്ഷ്മി റായുടെ അരങ്ങേറ്റം. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അവയൊന്നും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
‘റോക്ക് ആൻഡ് റോൾ’ ആയിരുന്നു ലക്ഷ്മിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം. പിന്നീട് അണ്ണൻതമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻബ്രദേഴ്സ്, കാസനോവ, അറബീം ഒട്ടകവും പി മാധവൻ നായരും, രാജാധിരാജ എന്നിങ്ങനെ നിരവധി മലയാളം ചിത്രങ്ങളിൽ ലക്ഷ്മി അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി ഇതിനകം അമ്പതോളം ചിത്രങ്ങളിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. 2014ൽ ലക്ഷ്മി തന്റെ പേരിൽ ന്യൂമറോളജി പ്രകാരം മാറ്റം വരുത്തുകയും റായ് ലക്ഷ്മി എന്നാക്കുകയും ചെയ്തു.
Read More: മാറ്റം ഭയപ്പെടുത്തുന്നതാണ്, പക്ഷേ അനിവാര്യമാണ്; മെലിഞ്ഞ് കൂടുതൽ സുന്ദരിയായി ലക്ഷ്മി റായ്