പൃഥ്വിരാജ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി സംവിധായകന്റെ പ്രഖ്യാപനമെത്തിയിരിക്കുന്നു. പൃഥ്വിരാജിനു പകരം കര്‍ണനാകുന്നത് തെന്നിന്ത്യന്‍ സുപ്പര്‍ താരം ചിയാന്‍ വിക്രമായിരിക്കും.

Vima,l Vikram

വിക്രമിനൊപ്പം വിമൽ

വിക്രമിനെ നായകനാക്കി 300 കോടിരൂപ ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ആര്‍.എസ്.വിമല്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യും.

Karnan

മഹാവീര്‍ കര്‍ണന്‍ എന്നാണ് ചിത്രത്തിന്റെ പേര്. മുമ്പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസര്‍ പിന്മാറിയതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആര്‍.എസ്.വിമല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘എന്ന് നിന്റെ മൊയ്തീനി’ല്‍ പൃഥ്വിരാജായിരുന്നു നായകന്‍. മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതത്തെയും പ്രണയത്തെയും അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ചിത്രം വന്‍ വിജയമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ