നീന്തല്‍ താരമാണ് നടന് മാധവന്റെ മകന് വേദാന്ത്. പല ദേശീയ അന്താരാഷ്ട്ര മത്സരങ്ങളില്‍ നീന്തലില്‍ വിജയം കൊയ്ത വേദാന്തിന്റെ ഏറ്റവും പുതിയ മത്സരം സ്പോര്‍ട്സ് ചാനലില്‍ ലൈവ് ആയി കണ്ട സന്തോഷത്തിലാണ് അച്ഛന് മാധവന്.
“സ്പോര്‍ട്സ് ചാനലില്‍ ലൈവ് ആയി സ്വന്തം മകന് വിജയിക്കുന്നത് കാണുക എന്നത് ഭാഗ്യമാണ്, പ്രിവിലേജും. വിചിത്രമായ ഒരു ഫീലിംഗ് ആണ് അത് നല്‍കുന്നത്. എല്ലാം ദൈവാനുഗ്രഹവും അമ്മയുടെയും മകന്റെയും അധ്വാനവും. ഞാന്‍ വെറും പ്രോത്സാഹനം മാത്രം,” മാധവന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
തായ്ലന്ഡില് നടന്ന അന്താരാഷ്ട്ര നീന്തല്‍ മൽസരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടി വേദാന്ത്, മാധവന്-സരിത ബിര്‍ജെ ദമ്പതികളുടെ ഏകമകനാണ്. സിനിമയില്‍ എത്തും മുന്‍പ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് സ്പീക്കിങ് എന്നിവയില്‍ കോഴ്സുകള്‍ നടത്തിയിരുന്ന സമയത്താണ് മാധവന് തന്റെ ശിഷ്യയും കൂട്ടുകാരിയുമായിരുന്ന സരിത ബിര്‍ജെയെ വിവാഹം കഴിച്ചത്. ഗോള്‍ഫ് കളിയില്‍ തൽപരനായ മാധവന് മെര്‍സിഡീസ് ട്രോഫി ഗോള്‍ഫ് മീറ്റിന്റെ ദേശീയ തലത്തില്‍ വരെ ക്വാളിഫൈ ചെയ്യപ്പെട്ടിട്ടുണ്ട്.

മാനേജ്മന്റ് രംഗത്ത് നിന്നും മോഡലിങ്ങിലേക്കും പിന്നീടു സിനിമയിലേക്കും എത്തിയ മാധവന് മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ‘അലൈപായുതേ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ യുവ പ്രേക്ഷകരുടെ മനം കവര്‍ന്ന ഈ നടന് മലയാളത്തില്‍ രാജീവ് നാഥ് സംവിധാനം ചെയ്ത ‘മേഡ് ഇന്‍ യുഎസ്എ’ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
‘വിക്രം വേദ’ എന്ന തമിഴ് ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം മാധവന് പിന്നീട് തിരശീലയില്‍ എത്തിയത് ആമസോണ്‍ സീരീസ് ‘ബ്രെത്തി’ലാണ്. സൈക്കളോജിക്കല്‍ ത്രില്ലറാണ് ബ്രെത്ത്. തന്റെ കുഞ്ഞിനെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ഒരച്ഛന്റെ കഥയാണിത്. ഡാനി മാസ്കരേനസ് എന്നാണ് മാധവന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഇത് കൂടാതെ സ്വന്തം സിനിമയുടെ പണിപ്പുരയിലുമാണ് മാധവന്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി തയ്യാറാകുന്ന സിനിമയാണ് മാധവന് സംവിധാനം ചെയ്യുന്നത്. ‘റോക്കട്രി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നമ്പി നാരയണന്റെ വേഷത്തില്‍ മാധവന് എത്തും.
Read Here: നമ്പി ആര്?: ‘റോക്കട്രി’യ്ക്കായി മാധവന്റെ പരകായ പ്രവേശം