scorecardresearch

Latest News

അന്താരാഷ്ട്ര നീന്തല്‍ മൽസരത്തില്‍ മെഡല്‍ നേടി മാധവന്‍റെ മകന്‍ വേദാന്ത്

കോമണ്‍വെല്‍ത്ത് മൽസരങ്ങള്‍ നടക്കുന്നതിനിടെയാണ് ‘ചോട്ടാ മാഡി’ തായ്‌ലന്‍ഡില്‍ നിന്നും മറ്റൊരു കൊച്ചു വിജയം സമ്മാനിക്കുന്നത്. മാധവന്‍ പങ്കു വച്ച വേദാന്തിന്‍റെ ചിത്രത്തിന് താഴെ അഭിനന്ദനങ്ങളുമായി നടി ഖുശ്ബു ഉള്‍പ്പടെ ധാരാളം പേര്‍ എത്തിയിട്ടുണ്ട്.

“എനിക്കും സരിതയ്ക്കും ഇത് അഭിമാനനിമിഷം. തായ്‌ലന്‍ഡില്‍ നടക്കുന്ന അന്താരാഷ്‌ട്ര നീന്തല്‍ മൽസരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടി വേദാന്ത്. എല്ലാവരുടേയും അനുഗ്രഹങ്ങള്‍ ഉണ്ടാകണം”, മകന്‍റെ വിജയത്തില്‍ സന്തുഷ്ടനായ നടന്‍ ആര്‍.മാധവന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിവ.

കോമണ്‍വെല്‍ത്ത് മൽസരങ്ങള്‍ നടക്കുന്നതിനിടെയാണ് ‘ചോട്ടാ മാഡി’ തായ്‌ലന്‍ഡില്‍ നിന്നും മറ്റൊരു വിജയം സമ്മാനിക്കുന്നത്. മാധവന്‍ പങ്കുവച്ച വേദാന്തിന്‍റെ ചിത്രത്തിന് താഴെ അഭിനന്ദനങ്ങളുമായി നടി ഖുശ്ബു ഉള്‍പ്പടെ ധാരാളം പേര്‍ എത്തിയിട്ടുണ്ട്.

“കുട്ടികള്‍ സമ്മാനം നേടുന്നത് പോലെ സന്തോഷം തരുന്ന വേറൊന്നുമില്ല. വേദാന്തിനു എന്‍റെ അഭിനന്ദനങ്ങള്‍. മാഡിയ്ക്കും സരിതയ്ക്കും ഹഗ്സ്”, ഖുശ്ബു ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

madhvan son vedant 1
വേദാന്ത് മാധവന്‍

മാനേജ്‌മന്റ്‌ രംഗത്ത് നിന്നും മോഡലിങ്ങിലേക്കും പിന്നീടു സിനിമയിലേക്കും എത്തിയ മാധവന്‍ മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്‍റെ ‘അലൈപായുതേ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ യുവ പ്രേക്ഷകരുടെ മനം കവര്‍ന്ന ഈ നടന്‍ മലയാളത്തില്‍ രാജീവ്‌ നാഥ് സംവിധാനം ചെയ്ത ‘മേഡ് ഇന്‍ യുഎസ്എ’ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.

‘വിക്രം വേദ’ എന്ന തമിഴ് ചിത്രത്തിന്‍റെ വലിയ വിജയത്തിന് ശേഷം മാധവന്‍ പിന്നീട് തിരശീലയില്‍ എത്തിയത് ആമസോണ്‍ സീരീസ് ‘ബ്രെത്തി’ലാണ്. സീരീസ് ഇപ്പോള്‍ പ്രേക്ഷേപണം നടന്നു വരുന്നു. സൈക്കളോജിക്കല്‍ ത്രില്ലറാണ് ബ്രെത്ത്. തന്‍റെ കുഞ്ഞിനെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുന്ന ഒരച്ഛന്‍റെ കഥയാണിത്. ഡാനി മാസ്‌കരേനസ് എന്നാണ് മാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം ആസ്‌പദമാക്കി തയ്യാറാകുന്ന സിനിമയില്‍ നമ്പി നാരയണന്‍റെ വേഷത്തില്‍ മാധവന്‍ എത്തും.  ആനന്ദ് മഹാദേവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ 25 വയസ് മുതല്‍ 75 വയസ് വരെയുള്ള നമ്പി നാരായണന്‍റെ ജീവിതമാണ് പകര്‍ത്തുന്നത്. അതിനായി മാധവന്‍ രൂപത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തും. ശരീരഭാരവും ക്രമീകരിക്കും. അതിനായുള്ള ഉപദേശങ്ങള്‍ തേടാന്‍ മാധവന്‍  സുഹൃത്തും നടനുമായ ആമിര്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാധവന്‍, സരിത, വേദാന്ത്

സിനിമയില്‍ എത്തും മുന്‍പ് കമ്മ്യൂണിക്കേഷന്‍, പബ്ലിക്‌ സ്പീക്കിങ് എന്നിവയില്‍ കോഴ്സുകള്‍ നടത്തിയിരുന്ന സമയത്താണ് മാധവന്‍ തന്‍റെ ശിഷ്യയും കൂട്ടുകാരിയുമായിരുന്ന സരിത ബിര്‍ജെയെ വിവാഹം കഴിച്ചത്. ഒരേയൊരു മകനാണ് വേദാന്ത്. ഗോള്‍ഫ് കളിയില്‍ തൽപരനായ മാധവന്‍ മെര്‍സിഡീസ് ട്രോഫി ഗോള്‍ഫ് മീറ്റിന്‍റെ ദേശീയ തലത്തില്‍ വരെ ക്വാളിഫൈ ചെയ്യപ്പെട്ടിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: R madhvan son vedant wins medal in international swimming meet in thailand