നടൻ ഹൃത്വിക് റോഷനെപ്പോലെ ശരീരം ഫിറ്റ് ആവണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് നടൻ ആർ മാധവൻ. ഹൃഥ്വിക് ചെയ്യുന്ന എല്ലാത്തരം സിനിമകളും ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു അഭിമുഖത്തിൽ മാധവൻ പറഞ്ഞു. സത്യത്തിൽ, കത്രീന കൈഫിനൊപ്പം അഭിനയിക്കാൻ ‘അവനെപ്പോലെ ഫിറ്റ്’ ആകണമെന്ന് ആഗ്രഹിക്കുന്നുവെന്നും മാധവൻ പറയുന്നു.
വിക്രം വേദയുടെ ഹിന്ദി റീമേക്കിൽ നിന്നുള്ള ഹൃത്വിക്കിന്റെ ഫസ്റ്റ് ലുക്കിനെക്കുറിച്ചുള്ള ഒരു അഭിപ്രായം പറഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് മാധവന്റെ പുതിയ അഭിപ്രായങ്ങൾ.
“എനിക്ക് അവനോട് വലിയ ആരാധനയുണ്ട്. ഞങ്ങൾ രണ്ടുപേരും ഒരേ സമയം യാത്ര തുടങ്ങി. അവൻ ഇപ്പോഴും ഒരു ഗ്രീക്ക് ദൈവത്തെപ്പോലെ കാണപ്പെടുന്നു, കൂടാതെ അതിശയകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നു. പക്ഷേ അത് ആഗ്രഹിച്ചാൽ മാത്രം എനിക്ക് പറ്റില്ല. കത്രീന കൈഫിനൊപ്പം അഭിനയിക്കാൻ എനിക്ക് അദ്ദേഹത്തെപ്പോലെ ഫിറ്റായിരിക്കണം,” മാധവൻ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു നടനെന്ന നിലയിൽ, തിരക്കഥ, കഥ, കഥാപാത്രം എന്നിങ്ങനെയുള്ള തന്റെ ശക്തി പ്രകടിപ്പിക്കാൻ പറ്റിയ തരത്തിൽ അഭിനയിക്കാൻ താൻ ഇഷ്ടപ്പെടുന്നുവെന്നും മാധവൻ പറഞ്ഞു.
Also Read: ഒപ്പം പ്രവർത്തിച്ചവരിൽ മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ള നടി സാമന്ത: നാഗ ചൈതന്യ പറയുന്നു
തമിഴ് ചിത്രമായ വിക്രം വേദയിൽ ടൈറ്റിൽ വേഷങ്ങളിൽ അഭിനയിച്ചത് ആർ മാധവനും വിജയ് സേതുപതിയുമായിരുന്നു. തമിഴിൽ മാധവൻ അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. ഹൃഥ്വിക് റോഷൻ വിജയ് സേതുപതിയുടെ വേദ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കും.
വേദയായി ഹൃത്വിക്കിന്റെ ഫസ്റ്റ് ലുക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. ലുക്കിന് ആരാധകരിൽ നിന്നും മാധവനിൽ നിന്നുപോലും പ്രശംസ ലഭിച്ചു. “ഇപ്പോൾ ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു വേദയാണ്. കൊള്ളാം സഹോദരാ, ഇത് ഇതിഹാസമാണ്. പൊളി,” മാധവൻ ട്വീറ്റിൽ കുറിച്ചു.
നെറ്റ്ഫ്ലിക്സിന്റെ ഡീകപ്പിൾഡ് എന്ന സീരീസിലാണ് മാധവൻ ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്.