ഐ എസ് അര്‍ ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടന്‍ മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ റോക്കറ്ററി ദി നമ്പി എഫക്ട്’. ജൂലൈ ഒന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനെ അവതരിപ്പിച്ചത്. ചിത്രത്തിനായി മാധവന്‍ ചെയ്ത മേക്കോവറും ഏറെ ശ്രദ്ധ നേടിയിരുന്നു.
റോക്കറ്ററി ചിത്രം തീയറ്ററില്‍ കാണാന്‍ പോയ ഒരു ആരാധികയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മാധവന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. “സിനിമ കാണാന്‍ എത്തിയപ്പോള്‍ റോക്കറ്ററിയുടെ ഒരു പോസ്റ്റര്‍ പോലും ഇവിടെയില്ല. തിയേറ്റര്‍ ഉടമയോട് പറഞ്ഞ് ഉടന്‍ തന്നെ പോസ്റ്റര്‍ എത്തിച്ചു.കാരണം സിനിമ പ്രമോട്ട് ചെയ്യാന്‍ എനിക്ക് അതിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കണമായിരുന്നു,” വീഡിയോയിൽ ആരാധിക പറയുന്നു.
‘ടീം റോക്കറ്ററി നിങ്ങളോട് നന്ദി അറിയിക്കുന്നു സഹോദരീ’ എന്ന അടിക്കുറിപ്പോടെയാണ് മാധവന്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, തെലുഗു, കന്നഡ, അറബിക്ക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. റോക്കറ്ററിയില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായിക. അനവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചെലവെന്നാണ് റിപ്പോര്‍ട്ട്.