പതിനാറിന്റെ നിറവ്; മകന് പിറന്നാള്‍ ആശംസിച്ച് മാധവന്‍

മകന് ആശംസകൾ നേർന്ന് വലിയൊരു കുറിപ്പാണ് മാധവൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്

Madhavan son, മാധവൻ, Vedanth, Madhavan son birthday, actor madhavan, iemalayalam, ഐഇ മലയാളം

ദക്ഷിണേന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടനാണ് ആരാധകർ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ. മാധവനെ ഇഷ്ടപ്പെടുന്നവർ കേരളത്തിലും നിരവധിയാണ്. ഒരുപാട് ആരാധികമാരും മാധവനുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഹൃദയം നിറയെ ഭാര്യ സരിതയും മകൻ വേദാന്തുമാണ്.

ഇന്ന് മാധവന്റെ മകൻ വേദാന്തിന്റെ പിറന്നാളാണ്. മകന് ജന്മദിനത്തിൽ ആശംസകൾ നേർന്ന് വലിയൊരു കുറിപ്പാണ് മാധവൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

“ഞാൻ മികവ് കാണിച്ച മിക്കവാറും എല്ലാ കാര്യങ്ങളിലും എന്നെ തോൽപ്പിച്ചതിനും എന്നെ അസൂയപ്പെടുത്തുന്നതിനും നന്ദി, എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയുന്നു. എന്റെ കുട്ടി, നിന്നിൽ നിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. നീ പൗരുഷത്തിന്റെ പടിവാതിലിലേക്ക് കടക്കുമ്പോൾ, നിനക്ക് ഞാൻ 16 -ാം ജന്മദിനാശംസകൾ നേരുന്നു, ഞങ്ങൾ നിനക്ക് നൽകിയതിനേക്കാൾ ഈ ലോകം മികച്ച ഒരു ലോകമാക്കി മാറ്റാൻ നിനക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഞാൻ അനുഗ്രഹീതനായ ഒരു പിതാവാണ്.” മാധവൻ കുറിച്ചു.

സിനിമ വിശേഷങ്ങൾ​ക്കൊപ്പം കുടുംബവിശേഷങ്ങളും മാധവൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഈ അടുത്ത് ഒറ്റക്ക് ദുബൈയിലേക്ക് വിമാനത്തിൽ യാത്ര ചെയ്യേണ്ടി വന്നത് മാധവൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

Also read: ഓണം ആഘോഷിച്ച് പ്രിയ താരങ്ങള്‍; ചിത്രങ്ങള്‍

ജൂലൈ 26നു ഷൂട്ട് ചെയ്ത വീഡിയോയാണ് മാധവൻ പോസ്റ്റ് ചെയ്തത്. “രസകരം പക്ഷേ സങ്കടകരവും. ഇതെല്ലാം വേഗം അവസാനിച്ചു പ്രിയപ്പെട്ടവർ ഒരുമിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു” എന്ന് കുറിച്ചുകൊണ്ടാണ് മാധവൻ വീഡിയോ പങ്കുവച്ചത്. പുതിയ ചിത്രമായ “അമേരിക്കി പണ്ഡിറ്റി”ന്റെ ഷൂട്ടിങ്ങിനായി ദുബായിലേക്ക് യാത്രചെയ്തപ്പോൾ എടുത്തതാണ് വീഡിയോ.

മലയാളത്തിൽ ദുൽഖർ നായകനായ ‘ചാര്‍ലി’യുടെ തമിഴ് റീമേക്കായ ‘മാര’യാണ് മാധവന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ‘അമേരിക്കി പണ്ഡിറ്റി’ന് പുറമെ ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിലാണ് മാധവൻ ഇപ്പോൾ അഭിനയിക്കുന്നത്. ഈ അടുത്ത് ‘ഡീകപ്പിള്‍ഡ്’ എന്ന നെറ്റ്ഫ്ളിക്സ് സിരീസിന്‍റെ ആദ്യ സീസണ്‍ ചിത്രീകരണവും മാധവൻ പൂർത്തിയാക്കിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: R madhavan son vedant age birthday photos

Next Story
വരമഹാലക്ഷ്മി പൂജ, സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് സ്നേഹ; ചിത്രങ്ങൾSneha, സ്നേഹ, പ്രസന്ന, prasanna, prasanna birthday, prasanna age, prasanna daughter, prasanna sneha, prasanna sneha daughter, prasanna sneha family, prasanna sneha family photo, sneha daughter, prasanna latest, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com