scorecardresearch
Latest News

എന്റെ അളിയൻ ഞെട്ടി ഈ പടം കണ്ട്; മാധവൻ പറയുന്നു

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ മാധവൻ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി ദി നമ്പി എഫ്ക്ട്’ ജൂലൈ ഒന്നിന് തിയേറ്ററുകളിലെത്തുകയാണ്

R. Madhavan, Rocketry release, Rocketry movie

ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ മാധവൻ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി ദി നമ്പി എഫ്ക്ട്’ എന്ന ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൽ നമ്പി നാരായണനായി എത്തുന്നതും മാധവൻ തന്നെ. ചിത്രത്തിനായി മാധവൻ നടത്തിയ മേക്കോവർ വൈറലായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പകർത്തിയ രസകരമായൊരു ഓർമ പങ്കുവച്ചിരിക്കുകയാണ് മാധവൻ. കഥാപാത്രമായി വേഷപ്പകർച്ച പകർത്തിയ മാധവൻ ഭാര്യ സരിതയെ ചുംബിക്കുന്നതാണ് ചിത്രത്തിൽ കാണാനാവുക.

ഈ ചിത്രം അയച്ചുകൊടുത്തപ്പോൾ ഭാര്യാസഹോദരൻ ഞെട്ടിപ്പോയെന്നാണ് ചിത്രം പങ്കു വച്ച് മാധവൻ കുറിക്കുന്നത്.

മാധവന്റെ ട്രൈ കളർ ഫിലിംസും മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാലു വർഷത്തോളമായി ഈ ചിത്രത്തിന്റെ പിന്നാലെയാണ് മാധവൻ. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോർട്ട്.

Read Here: യു ആർ ദി ബെസ്റ്റ് മാഡി; മാറ്റമില്ലായ്മയുടെ ഇരുപത് വർഷങ്ങളെക്കുറിച്ച് സിമ്രൻ

മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തുന്നത്. റോക്കറ്ററിയിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദി പതിപ്പിലാണ് ഷാരൂഖ് എത്തുന്നത്, തമിഴിൽ ഈ വേഷം ചെയ്യുന്നത് സൂര്യയാണ്. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയാവുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.വെള്ളം സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: R madhavan shares his makeover photo with wife rocketry release