scorecardresearch

'ലവ്വർ ബോയ്' വേഷം വേണ്ട, വില്ലനായാൽ മതി;  മണിരത്നത്തെ ഞെട്ടിച്ച് മാധവൻ

‘അലൈപായുതേ’, ‘കണ്ണത്തിൽ മുത്തമിട്ടാൽ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ പ്രിയപ്പെട്ട 'ചോക്ലേറ്റ് ബോയ്' ആയി മാറിയ മാധവൻ,‘ആയുധ എഴുത്തി’ൽ തീർത്തും വ്യത്യസ്തമായ ഒരു നീക്കമാണ് നടത്തിയത്

‘അലൈപായുതേ’, ‘കണ്ണത്തിൽ മുത്തമിട്ടാൽ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ പ്രിയപ്പെട്ട 'ചോക്ലേറ്റ് ബോയ്' ആയി മാറിയ മാധവൻ,‘ആയുധ എഴുത്തി’ൽ തീർത്തും വ്യത്യസ്തമായ ഒരു നീക്കമാണ് നടത്തിയത്

author-image
Entertainment Desk
New Update
R Madhavan Aayutha Ezhuthu

മണിരത്നവും ആർ. മാധവനും തമ്മിലുള്ള ആത്മബന്ധം സിനിമാലോകത്ത് പ്രശസ്തമാണ്. ‘അലൈപായുതേ’, ‘കണ്ണത്തിൽ മുത്തമിട്ടാൽ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ പ്രിയപ്പെട്ട 'ചോക്ലേറ്റ് ബോയ്' ആയി മാറിയ മാധവൻ, 2004-ൽ പുറത്തിറങ്ങിയ ‘ആയുധ എഴുത്തി’ൽ തീർത്തും വ്യത്യസ്തമായ ഒരു നീക്കമാണ് നടത്തിയത്. ചിത്രത്തിൽ സിദ്ധാർത്ഥ് അവതരിപ്പിച്ച അർജുൻ എന്ന കാമുകൻ വേഷമായിരുന്നു മണിരത്നം ആദ്യം മാധവന് നൽകാനിരുന്നത്. എന്നാൽ തനിക്ക് വേണ്ടത് ഇൻബാ ശേഖർ എന്ന പരുക്കൻ വില്ലൻ വേഷമാണെന്ന് മാധവൻ വാശിപിടിച്ചു. ഇതിനായി അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകൾ കേട്ടാൽ ആരും അമ്പരന്നു പോകും.

Advertisment

Also Read: കച്ചവടം പൊളിഞ്ഞു, തിരികെ കേരളത്തിലോട്ട് വരുകയാണ്: കുറിപ്പുമായി എംജി ശ്രീകുമാർ

ഇൻബാ ശേഖർ ആകാൻ തനിക്ക് ഒരു മാസം സമയം വേണമെന്ന് മാധവൻ മണിരത്നത്തോട് ആവശ്യപ്പെട്ടു. ആ കാലയളവിൽ മാധവൻ തല മൊട്ടയടിച്ചു. സൺസ്‌ക്രീൻ പോലും ഉപയോഗിക്കാതെ വെയിലത്ത് ഗോൾഫ് കളിച്ച് ശരീരം നന്നായി കറുപ്പിച്ചു. മസിലുകൾ പെരുപ്പിച്ചു. അങ്ങനെ തിരിച്ചറിയാൻ പോലും കഴിയാത്ത രൂപത്തിൽ അദ്ദേഹം മണിരത്നത്തിന് മുന്നിലെത്തി. 

‘റോജ’ സിനിമയ്ക്ക് ശേഷം സുരക്ഷാ ഭീഷണിയുണ്ടായിരുന്ന മണിരത്നത്തിന്റെ സെക്യൂരിറ്റി ഗാർഡുകൾ ആ രൂപത്തിൽ വന്ന മാധവനെ തടഞ്ഞു നിർത്തി. ഒടുവിൽ മാധവനെ കണ്ട മണിരത്നവും അമ്പരന്നു പോയി. "ഞാൻ ഈ വേഷത്തിന് അനുയോജ്യനാണോ?" എന്ന മാധവന്റെ ചോദ്യത്തിന് മുന്നിൽ മണിരത്നത്തിന് സമ്മതിക്കേണ്ടി വന്നു. 

Also Read: ഒന്നുമല്ലാതിരുന്നവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം എത്തിച്ച മനുഷ്യൻ; സി.ജെ. റോയിയെ ഓർത്ത് അഖിൽ മാരാർ

ഇൻബാ ശേഖർ എന്ന കഥാപാത്രം ഒരു മൃഗത്തെപ്പോലെയാണ്​ എന്നായിരുന്നു  മണിരത്നം നൽകിയ വിശേഷണം. ഇതിനായി ‘നാഷണൽ ജിയോഗ്രഫിക്’ ചാനൽ കണ്ടാണ് മാധവൻ തയ്യാറെടുപ്പുകൾ നടത്തിയത്. 

"ഒരു സിംഹം മാനിനെ വേട്ടയാടുന്നത് ഞാൻ കണ്ടു. ഇരയെ ശ്വാസം മുട്ടിച്ച് കൊല്ലുമ്പോഴും മാംസം പിച്ചിച്ചീന്തുമ്പോഴും സിംഹത്തിന്റെ മുഖത്ത് ദേഷ്യമോ ആവേശമോ ഉണ്ടായിരുന്നില്ല. അത് അതിന്റെ ദിനചര്യയുടെ ഭാഗം മാത്രമാണ്. അതുപോലെ ഇൻബയ്ക്ക് കൊലപാതകം എന്നത് ഒരു ജോലി മാത്രമാണ്, അവിടെ ദേഷ്യത്തിന് സ്ഥാനമില്ല," മാധവൻ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുന്നതിങ്ങനെ. 

Also Read: ആ പഴയ 'രംഭ ഹോ' സുന്ദരി വീണ്ടും; 70-ാം വയസ്സിലെ ചടുലനൃത്തം കണ്ട് ഞെട്ടി ആരാധകർ

ആയുധ എഴുത്തിന്റെ ഹിന്ദി പതിപ്പായ യുവയിൽ   അഭിഷേക് ബച്ചൻ  ചെയ്ത ഇൻബാ ശേഖർ എന്ന വേഷം തമിഴിൽ മാധവൻ അനശ്വരമാക്കി. സൂര്യ, സിദ്ധാർത്ഥ്, തൃഷ, മീര ജാസ്മിൻ, ഈഷ ഡിയോൾ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Also Read:  വിന്റേജ് വൈബിൽ അനുപമ; റെഡ് ഫ്ലോറൽ സാരിയിൽ മനംകവർന്ന് താരം

Madhavan Maniratnam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: