scorecardresearch
Latest News

‘ത്രീ ഇഡിയറ്റ്സി’ലെ ആ രംഗം എന്റെ ജീവിതത്തിൽ നിന്നു തന്നെയാണ്; മാധവൻ പറയുന്നു

തന്റെ കുടുംബം മുഴുവൻ പരമ്പരാഗത ജോലികൾ ചെയ്യുന്നവരായതിനാൽ താനും ആ പാത പിന്തുടരേണ്ടതായിരുന്നു എന്ന് മാധവൻ പറയുന്നു

r madhavan, r madhavan movies, decoupled, rocketry the nambi effect, surveen chawla, new on netflix

ദക്ഷിണേന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടനാണ് ആരാധകർ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ. തമിഴ്, ഹിന്ദി ഭാഷകളിൽ ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മാധവൻ തന്റെ കുട്ടിക്കാലത്തെ കുറിച്ചും വിവിധ ഭാഷകളിൽ പ്രവർത്തിക്കുന്നതിനെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്. കർളി ടെയ്ൽസ് എന്ന യുട്യൂബ് ചാനലിനോടാണ് താരം മനസ് തുറന്നത്.

തന്റെ കുടുംബം മുഴുവൻ പരമ്പരാഗത ജോലികൾ ചെയ്യുന്നവരായതിനാൽ താനും ആ പാത പിന്തുടരേണ്ടതായിരുന്നു എന്ന് മാധവൻ പറയുന്നു.

“ത്രീ ഇഡിയറ്റ്‌സി’ലെ രംഗം എന്റെ ജീവിതത്തിൽ നിന്നുതന്നെ. ഞാൻ ഒരു എഞ്ചിനീയറായി തിരിച്ചെത്തുകയും ടാറ്റയിൽ ജോലി ചെയ്യുകയും അവിടെ (ജംഷഡ്പൂർ) തന്നെ സ്ഥിരതാമസമാക്കുകയും ചെയ്യണം എന്നാണ് എന്റെ അച്ഛനും അമ്മയും ആഗ്രഹിച്ചത്. എന്നാൽ ഞാൻ എന്തായിത്തീരുമെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു, എന്നാൽ ജംഷഡ്പൂരിൽ ജീവിച്ച് അച്ഛനെ പോലെ മുപ്പത് വർഷത്തേക്ക് ഒരേ കാര്യം ചെയ്യാൻ എനിക്ക് താത്പര്യമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അവർ (മാതാപിതാക്കൾ) അസ്വസ്ഥരായിരുന്നു, വാസ്തവത്തിൽ എന്റെ അച്ഛൻ കരഞ്ഞിട്ടുണ്ട്. ഞാൻ നിന്നോട് എന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു.” മാധവൻ പറഞ്ഞു.

Also Read: ‘വെട്ടിയിട്ട വാഴത്തണ്ടു പോലെ’, വൈകാരികമായി ഉപയോഗിക്കപ്പെട്ട ഡയലോഗ്; ‘മരക്കാറി’നെ കുറിച്ച് വി.എ ശ്രീകുമാർ

മണിരത്‌നം സംവിധാനം ചെയ്ത ‘അലൈപായുതേ’യാണ് മാധവന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. പിന്നീട് ‘രഹ്‌നാ ഹേ തെരേ ദിൽ മേ’, ‘അൻബേ ശിവം’, ‘രംഗ് ദേ ബസന്തി’, ‘ഗുരു’, ’13 ബി’, ‘ത്രീ ഇഡിയറ്റ്‌സ്’, ‘തനു വെഡ്‌സ് മനു’, ‘തനു വെഡ്‌സ് മനു: റിട്ടേൺസ്’, ‘വിക്രം വേദ’ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം ദക്ഷിണേന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളായി മാറി.

ദുൽഖർ സൽമാനും പാർവതിയും പ്രധാന വേഷങ്ങളിൽ എത്തിയ ചാർലിയുടെ തമിഴ് റീമേക്ക് ആയ ‘മാര’ എന്ന ചിത്രത്തിലാണ് മാധവൻ അവസാനമായി അഭിനയിച്ചത്. മുൻ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബയോപിക് ചിത്രം ‘റോക്കട്രി: ദി നമ്പി ഇഫക്‌റ്റാണ്’ ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന സിനിമ, മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രം അടുത്ത വർഷം ഏപ്രിൽ ഒന്നിന് റിലീസ് ചെയ്യും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: R madhavan on becoming an actor and his parents reaction to it