കങ്കണ റണാവത്ത് നായികയായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ക്വീന്‍ നാല് ഭാഷകളിലായി റീമേയ്ക്കിനൊരുങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഒരുങ്ങുന്നുണ്ട്. കങ്കണ ചെയ്ത വേഷം മലയാളത്തില്‍ മഞ്ജിമയും തമിഴില്‍ കാജല്‍ അഗര്‍വാളും തെലുങ്കില്‍ തമന്നയും കന്നഡയില്‍ പരുള്‍ യാദവും അവതരിപ്പിക്കും. നാല് ഭാഷകളിലും ഒരേസമയമാണ് ചിത്രീകരണം നടക്കുന്നത്. ഇതിന്റെ ഭാഗമായി നാല് ഭാഷകളിലെ നായികമാരും ഫ്രാന്‍സില്‍ എത്തിക്കഴിഞ്ഞു.

നാലുപേരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ച് ഫെയ്ബുക്ക് ലൈവില്‍ വന്നിരുന്നു. ഫ്രാന്‍സിനെക്കുറിച്ചും നഗരത്തിലെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ചും, സ്ഥലത്തെക്കുറിച്ചും അവിടുത്തെ ഭാഷ പഠിച്ചെടുത്തതിനെക്കുറിച്ചും ജീവിതത്തിലെ മറ്റ് അനുഭവങ്ങളെക്കുറിച്ചും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാം നാലുപേരും സംസാരിച്ചു.

കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നോട് മര്യാദകേട് കാണിച്ച ഒരാളെ മുഖം നോക്കി അടിച്ചതും അതിന്റെ പേരില്‍ വീട്ടില്‍ നിന്നും വഴക്കുകേട്ടതുമായ അനുഭവങ്ങളായിരുന്നു മഞ്ജിമയ്ക്ക് പറയാനുണ്ടായിരുന്നത്. പിന്നീട് അടുത്തിടെ ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിന് പോയപ്പോള്‍ ഒരാള്‍ മോശമായിപ്പെരുമാറിയതും അയാള്‍ക്ക് കണക്കിന് കൊടുത്തതുമെല്ലാം മഞ്ജിമ പങ്കുവച്ചു.

#parisparis #butterfly #zamzam #queenonceagain all in the same frame @tamannaahspeaks @manjimamohan @theparulyadav

A post shared by Kajal Aggarwal (@kajalaggarwalofficial) on

മലയാളത്തില്‍ സം സം എന്നാണ് ചിത്രത്തിന് പേര്. തമിഴില്‍ പാരിസ് പാരിസ്. തെലുങ്കില്‍ ക്വീന്‍ വണ്‍സ് എഗെയ്ന്‍. കന്നഡയില്‍ ബട്ടര്‍ഫ്‌ളൈ.

ക്വീനിൽ കങ്കണ റണാവത്ത്

റാണി മെഹ്റ എന്ന സാധാരണക്കാരിയായ പഞ്ചാബി പെണ്‍കുട്ടിയുടെ ജീവിതവും അതിജീവനവുമെല്ലാം ആസ്പദമാക്കിയായിരുന്നു ഹിന്ദി ചിത്രമായ ക്യൂന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. പ്രതിശ്രുതവരന്‍ ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും ജീവിതത്തില്‍ ആത്മവിശ്വാസവും പുതിയ ഉള്‍ക്കാഴ്ചകളും ലഭിച്ച് മറ്റൊരാളായി തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം കങ്കണയ്ക്ക് ലഭിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook