കൂത്തുപ്പറമ്പ് നിര്‍മ്മല ഗിരി കോളേജ് പശ്ചാത്തലത്തില്‍ റോബിന്‍ സ്റ്റീഫന്‍, സഞ്ജു പ്രഭാകര്‍, ഷാജി കലാമിത്ര, സതീഷ് നമ്പിയത്ത്, മിഥുന്‍ ലാല്‍, സാനിയ, ഡോ.ശിവനന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് തോമസ്സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാര’. ദിലീഷ് പോത്തന്‍, സന്തോഷ്, ലിവിന്‍ സൈമണ്‍, അനൂപ് ചന്ദ്രന്‍, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ്, ശിവദാസ് മട്ടന്നൂര്‍, ബാബു പള്ളിത്തോട്, ഉല്ലാസ് പന്തളം എന്നിവരാണ് മറ്റു താരങ്ങള്‍.

എഫ് ത്രി സിനിമാസിന്‍റെ ബാനറില്‍ ശ്രീജിത്ത് പരിപ്പായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ബിജോയ് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. ജോസ് താനിയ്ക്കല്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അമ്പിളി കോട്ടയം, കല- അജേഷ് ഒറ്റപ്പാലം, മേക്കപ്പ്- സലീം നാഗർകോവില്‍, വസ്ത്രാലങ്കാരം- സംഗീത കനല്‍, സ്റ്റില്‍സ്- മോഹന്‍ സുരഭി, എഡിറ്റര്‍- പ്രേം സായ്, പരസ്യകല- എലി മീഡിയ, നൃത്തം- ശ്രീജിത്ത്.പി, സംഘട്ടനം- മാഫിയ ശശി, പിആർഒ- എ.എസ്സ്.ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ