/indian-express-malayalam/media/media_files/K7ge7Q95l05GdIiwJeSP.jpg)
വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് നിത്യഹരിത റൊമാന്റിക് ചിത്രങ്ങൾ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കുകയാണ് പിവിആർ സിനിമാസ്.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം, നിവിൻ പോളി- അൽഫോൺസ് പുത്രൻ ചിത്രം പ്രേമം, നിവിൻപോളി- ജൂഡ് ആന്റണി- നസ്റിയ ചിത്രം ഓം ശാന്തി ഓശാന എന്നിവയാണ് മലയാളത്തിൽ നിന്നും റി- റിലീസ് ചെയ്യുന്നത്.
ഹോളിവുഡിലെ മറ്റൊരു ക്ലാസിക് ചിത്രവും വാലന്‍റൈന്‍ വാരത്തില്‍ പിവിആറിൽ കാണാം. ലിയനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്‍ലെറ്റും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് ആണ് ആ ചിത്രം. 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയ പതിപ്പ് ആണ് റീ റിലീസിനെത്തുന്നത്.
/indian-express-malayalam/media/media_files/OS4Jlf4t5xay4s7YjW9L.jpg)
ഹിന്ദിയിൽ നിന്നും ഷാരൂഖ് ഖാൻ- കാജോൾ എന്നിവർ നായികാനായകന്മാരായ ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, ഷാഹിദ് കപൂർ- കരീന കപൂർ ചിത്രം ജബ് വി മെറ്റ്, രൺബീർ കപൂർ- ദീപിക പദുകോൺ-കൽക്കി കോച്ച്‌ലിൻ- ആദിത്യ റോയ് കപൂർ എന്നിവർ വേഷമിട്ട യേ ജവാനി ഹേ ദീവാനി, ലവ് രഞ്ജൻ സംവിധാനം ചെയ്ത കാർത്തിക് ആര്യൻ , ദിവ്യേന്ദു ശർമ്മ , റായോ എസ്. ബഖിർത, നുഷ്രത് ബറൂച്ച , സൊന്നാലി സെയ്ഗൾ , ഇഷിത രാജ് ശർമ്മ എന്നിവർ അഭിനയിച്ച പ്യാർ കാ പഞ്ച്നാമ എന്നിവയാണ് വാലന്റൈൻസ് ഡേ സ്പെഷലായി തിയേറ്ററുകളിൽ എത്തുന്നത്.
ഫെബ്രുവരി 9 മുതൽ 15 വരെയാണ് പിവിആർ ഐനോക്സ് വാലന്റൈൻസ് ഫിലിം ഫെസ്റ്റിവൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us