കൊറിയന്‍ സൂപ്പര്‍ സീരീസില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ബാഡ്മിന്‍റെന്‍ താരം പി വി സിന്ധുവിന്‍റെ ദിനമായിരുന്നു ഇന്നലെ. കാത്തിരുന്നു കിട്ടിയ സ്വര്‍ണ്ണതിളക്കത്തില്‍ മതി മറന്നത് സിന്ധു മാത്രമല്ല, ഒരു നാട് മുഴുവനാണ്‌. അങ്ങ് ദില്ലിയിലെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മുംബൈയിലെ സച്ചിന്‍ ടെന്‍ടുല്കറും അമിതാഭ് ബച്ചനും തുടങ്ങി ഇങ്ങു തെക്ക് മലയാളക്കരയിലെ മോഹന്‍ലാല്‍ വരെ ഈ 22 കാരിയുടെ ഉജ്ജ്വല നേട്ടത്തില്‍ അഭിമാനം കൊണ്ടു.

കൊറിയന്‍ സൂപ്പര്‍ സീരീസ്‌ വിജയ നിമിഷം

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ അഭിനന്ദനങ്ങള്‍ക്ക് ഓരോരുത്തരോടായി നന്ദി അറിയിക്കാനും സിന്ധു മറന്നില്ല. ‘പ്രൌഡ് ഓഫ് യു’ എന്ന് പറഞ്ഞ ലാലേട്ടനോട് ‘താങ്ക് യൂ’ എന്ന് നീട്ടിപ്പിടിച്ചൊരു നന്ദി രേഖപെടുത്തി ബാഡ്മിന്‍റെനിലെ ഇന്ത്യയുടെ അഭിമാനം.

തന്നെ ഒരു ഇതിഹാസം എന്ന് വിശേഷിപ്പിച്ച വിരേന്ദര്‍ സെഹ്വാഗിനോട് ‘എന്‍റെ കരിയര്‍ മികച്ചതാക്കാന്‍ ശ്രമിക്കും’ എന്നാണ് സിന്ധു മറുപടി നല്‍കിയത്.

ഇനിയും അനുഗ്രഹമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഉപ രാഷ്ടപതിയുടെ അനുമോദനത്തിനോട് സിന്ധു പ്രതികരിച്ചത്.

സച്ചിന്‍ ടെണ്ടുല്കറിന്റെ വാക്കുകള്‍ തന്നെ സ്പര്‍ശിച്ചു എന്നും അവയ്ക്ക് തന്നെ വളരെക്കാലം ഉത്സാഹിപ്പിക്കാന്‍ സാധിക്കട്ടെ എന്നും സിന്ധു കുറിച്ചു.

വാവ് സിന്ധു ബിന്ദു എന്ന് വിജയാഹ്ളാദം പങ്കു വച്ച കൂട്ടുകാരി ജ്വാല ഗുട്ടയ്ക്ക് ഒരുമ്മയായിരുന്നു സിന്ധു നല്‍കിയ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook