ചെമ്പൻ വിനോദ്, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാധ്യമപ്രവർത്തകനും നവാഗതസംവിധായകനുമായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൂഴിക്കടകൻ’. നാട്ടിലേക്ക് അവധിക്കെത്തുന്ന ഹവിൽദാർ സാമുവലിന്റെ കഥ പറയുന്ന ചിത്രം കാലിക പ്രസക്തമായ ചില സംഭവങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.

“നാട്ടിലേക്ക് അവധിക്കെത്തുന്ന ഒരു പട്ടാളക്കാരന്റെ ജീവിതത്തിലെ ചില സംഭവങ്ങളിലൂടെ വികസിക്കുന്ന കഥയാണ് ‘പൂഴിക്കടകൻ’. ചെമ്പന്‍ വിനോദ് ജോസാണ് ഹവില്‍ദാര്‍ സാമുവല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെറുതോണി എന്ന ഒരു സാങ്കൽപ്പിക ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഹവിൽദാർ സാമുവലിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളും അതിനോട് അയാളുടെ പ്രതികരണങ്ങളുമൊക്കെയാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി ജയസൂര്യയും എത്തുന്നുണ്ട്,” ഗിരീഷ് നായർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ അതിന്റെ സാധ്യത മനസ്സിലാക്കി ഏറെ ആവേശത്തോടെ തന്നെ ജയസൂര്യ ഈ സിനിമയുടെ ഭാഗമാവുകയായിരുന്നു,” ഗിരീഷ് നായർ കൂട്ടിച്ചേർക്കുന്നു. ‘ലവ് ആക്ഷൻ ഡ്രാമ’ പോലുള്ള ചിത്രങ്ങളിലൂടെ പരിചിതയായ തെലുഗു നടി ധന്യ ബാലകൃഷ്ണയാണ് ചിത്രത്തിലെ നായിക. അലന്‍സിയര്‍, മാലാ പാര്‍വതി, വിജയ് ബാബു, ബാലു വര്‍ഗീസ്, സജിത് നമ്പ്യാര്‍, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, ഗോകുലന്‍, അശ്വിന്‍, സെബിന്‍ ജോര്‍ജ്, ഐശ്വര്യ ഉണ്ണി തുടങ്ങി നിരവധിയേറെ അഭിനേതാക്കളും ചിത്രത്തിലുണ്ട്.

Poozhikkadakan, Poozhikkadakan release, Poozhikkadakan movie, Poozhikkadakan movie release, പൂഴിക്കടകൻ റിലീസ്, പൂഴിക്കടകൻ, Chemban Vinod Jose, ചെമ്പൻ വിനോദ് ജോസ്, ജയസൂര്യ, Jayasurya, Gireesh Nair Poozhikkadakan, ഗിരീഷ് നായർ, Dhanya Balakrishna, ധന്യ ബാലകൃഷ്ണ, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, IE Malayalam, ഐ ഇ മലയാളം

ഗിരീഷ് നായരും ഉണ്ണി മലയിലും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, മനു മന്‍ജിത് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, രഞ്ജിത് മേലേപ്പാട്ട് എന്നിവര്‍ ഈണം നല്‍കിയിരിക്കുന്നു. വിജയ് യേശുദാസും ശ്രേയാ ഘോഷാലും ആന്‍ ആമിയുമാണു ഗായകര്‍. ഈവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാമും നൗഫലും കാഷ് മൂവീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Read more: അക്കോസേട്ടനും ഉണ്ണിക്കുട്ടനും ഇരുന്ന​ ആ കൽപ്പടവുകളിൽ; ജയസൂര്യയുടെ നേപ്പാൾ യാത്രാ ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook