പുഷ്പ എന്ന അല്ലു അര്ജുന് ചിത്രത്തില്‍ അഭിനയിച്ചത്തോടെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. ‘സീതാരാമാം’ ആണ് രശ്മികയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിലെ കഥാപാത്രത്തിനു ഏറെ പ്രശംസകളും രശ്മികയെ തേടിയെത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രശ്മിക. ആരാധകര്‍ക്കായി കുടുംബവും ഒന്നിച്ചുളള ചിത്രമാണ് രശ്മിക ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ‘ ഇതാണെന്റെ റിയല്‍ കുടുംബം, മൂന്നു ദിവസത്തിനുളളില്‍ നിങ്ങള്‍ക്കു എന്റെ റീല്‍ കുടുംബത്തെ പരിചയപ്പെടാം’ എന്ന അടിക്കുറിപ്പാണ് രശ്മിക ചിത്രത്തിനു നല്‍കിയിരിക്കുന്നത്. രശ്മികയുടെ പുതിയ ചിത്രം ‘ ഗുഡ് ബൈ’ യുടെ ഭാഗമായാണ് പോസ്റ്റ് ഷെയര്‍ ചെയ്തതെന്നാണ് വ്യക്തമാകുന്നത്.
വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമിതാഭ് ബച്ചനാണ്. രശ്മിക, നീന ഗുപ്ത, സുനില്‍ ഗ്രേവര്‍ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലാജി മോഷന്‍ പിക്ക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 7 നാണ് റിലീസിനെത്തുന്നത്.