/indian-express-malayalam/media/media_files/2025/12/17/purple-poppins-fi-1-2025-12-17-11-50-31.jpg)
Purple Poppins OTT: പർപ്പിൾ പോപ്പിൻസ് ഒടിടി
സിയറാം പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.ജി. അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ എം.ബി.എസ് ഷൈൻ തന്നെയാണ്. രാഹുൽ ബഷീർ ഛായാഗ്രഹണവും അഖിലേഷ് ആർ. മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
Also Read: ഒടിടിയിൽ വമ്പൻ റിലീസുകൾ; പുത്തൻ ചിത്രങ്ങൾ എവിടെ, എപ്പോൾ കാണാം?
ക്രിസ്റ്റ്യാന എന്ന കൗമാരക്കാരി ഒരു പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നിടത്താണ് സിനിമയുടെ തുടക്കം. അവളുടെ ആത്മഹത്യക്ക് പിന്നിലെ കാരണങ്ങൾ തേടിയുള്ള യാത്രയാണ് ചിത്രം. ക്രിസ്റ്റ്യാന തന്റെ മൂന്ന് സുഹൃത്തുക്കൾക്കായി എഴുതിയ മൂന്ന് കത്തുകൾ പോലീസ് കണ്ടെത്തുന്നു. ഈ കത്തുകളിലൂടെ അവളുടെ ജീവിതത്തിൽ സംഭവിച്ച ദുരൂഹമായ കാര്യങ്ങളും അത് അവളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും എങ്ങനെ ബാധിക്കുന്നു എന്നതുമാണ് പർപ്പിൾ പോപ്പിൻസ് പറയുന്നത്.
Also Read: കോമഡി സീരീസ് മാൻ വേഴ്സസ് ബേബി ഒടിടിയിൽ എപ്പോൾ കാണാം?
നിർഷാദ് നിനി ഒരുക്കിയ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വരുൺ ബാബുവും മനു രാമചന്ദ്രനുമാണ്. സിതാര കൃഷ്ണകുമാർ, ശ്രേയ ഭാനു, മർവാൻ മുനവ്വർ, നിധിൻ രാജ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മനു രാമചന്ദ്രനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
കൗതുകമുണർത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 2023 ജൂലൈ 7നാണ് ചിത്രം തിയേറ്ററിലെത്തിയത്.
Also Read: നിവിൻ പോളിയുടെ ഫാർമ ഒടിടിയിൽ, എവിടെ എപ്പോൾ കാണാം?
Purple Poppins OTT: പർപ്പിൾ പോപ്പിൻസ് ഒടിടിയിലേയ്ക്ക്
മനോരമ മാക്സാണ് പർപ്പിൾ പോപ്പിൻസിൻ്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബർ 18 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More: ഒടുവിൽ ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്; എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us