ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസ് ലിമിറ്റഡിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ടാമത്തെ ഓഫീഷ്യല്‍ ടീര്‍ പുറത്തിറങ്ങി. കട്ടക്കലിപ്പിലാണ് ഇത്തവണ ജോയ് താക്കോല്‍കാരന്‍ എത്തുന്നത് എന്നാണ് ടീസര്‍ കാണുമ്പോള്‍ തോന്നുന്നത്. നവംബര്‍ 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

2013ല്‍ പുറത്തിറങ്ങി ഗംഭീരം വിജയം കൈവരിച്ച ചിത്രത്തില്‍ ആനപ്പിണ്ടം തപ്പി നടക്കുന്ന ജോയ് താക്കോല്‍ക്കാരന്‍ ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തില്‍ അജു വര്‍ഗീസ് അവതരിപ്പിച്ച ഗ്രീനുവും ശ്രീജിത്ത് രവിയുടെ അഭയ് കുമാറുമെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട് എന്ന ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇരുവരും ചേര്‍ന്ന് രൂപവത്കരിച്ച പുണ്യാളന്‍ സിനിമാസാണ് വിതരണം. രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേതത്തിനുശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് രഞ്ജിത് ശങ്കറും ജയസൂര്യയും ഒത്തുചേരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ