പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സഹായഹസ്തവുമായി സല്‍മാന്‍ ഖാന്‍

നമ്മുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ ജീവൻ നഷ്ടപ്പെടുത്തിയ ജവാൻമാരേയും അവരുടെ കുടുംബങ്ങളേയും ഓർത്ത് തന്റെ ഹൃദയം നീറുന്നുവെന്ന് സൽമാൻ ഖാൻ ട്വിറ്ററിൽ കുറിച്ചിരുന്നു.

Salman Khan, സല്‍മാന്‍ ഖാന്‍, Salman Khan Loksabha election, സല്‍മാന്‍ ഖാന്‍ ലോക്സഭാ തിരഞ്ഞെടുപ്പ്, Salman Khan Congress, സല്‍മാന്‍ ഖാന്‍ കോണ്‍ഗ്രസ്, ie malayalam, ഐഇ മലയാളം

പുല്‍വാല ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 40 സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സല്‍മാന്‍ ഖാന്റെ ബീയിംഗ് ഹ്യൂമന്‍ എന്ന സംഘടനയാണ് ഭാരത് കേ വീര്‍ എന്ന പദ്ധതിയിലേക്ക് പണം നല്‍കിയത്.

നമ്മുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ ജീവൻ നഷ്ടപ്പെടുത്തിയ ജവാൻമാരേയും അവരുടെ കുടുംബങ്ങളേയും ഓർത്ത് തന്റെ ഹൃദയം നീറുന്നുവെന്ന് സൽമാൻ ഖാൻ ട്വിറ്ററിൽ കുറിച്ചിരുന്നു.

പുല്‍വാലയില്‍ ഇന്ന് സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റമുട്ടലില്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു എന്നാണ് റിപ്പോര്‍ട്ട്. ജയ്‌ഷെ കമാന്‍ഡര്‍ കമ്രാന്‍ എന്ന ഗാസി റഷീദിനെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ നാല് സൈനികരും കൊല്ലപ്പെട്ടു.

തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജവാന്‍മാരുടെ ജീവത്യാഗം വ്യര്‍ത്ഥമാകില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വ്യാഴാഴ്ച നടന്ന ചാവേറാക്രമണത്തില്‍ 40 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 5 പേരുടെ നില അതീവ ഗുരുതരമാണ്. വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു ചാവേറാക്രമണം. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pulwama terror attack salman khan donates to crpf families through bharat ke veer

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com