scorecardresearch

അമ്പരപ്പിക്കുന്ന പ്രകടനവുമായി ആരാധ്യ; ഒടുവിൽ ആ നെറ്റി കണ്ടല്ലോ എന്ന ആശ്വാസത്തിൽ നെറ്റിസൺസ്

കറുത്ത ഗൗൺ അണിഞ്ഞ് ആത്മവിശ്വാസത്തോടെ അഭിനയിക്കുന്ന ആരാധ്യയുടെ പ്രകടനം ഏവരുടെയും ശ്രദ്ധ കവരുന്നതായിരുന്നു.

കറുത്ത ഗൗൺ അണിഞ്ഞ് ആത്മവിശ്വാസത്തോടെ അഭിനയിക്കുന്ന ആരാധ്യയുടെ പ്രകടനം ഏവരുടെയും ശ്രദ്ധ കവരുന്നതായിരുന്നു.

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aaradhya Bachchan | Aishwarya Rai

ആരാധ്യ ബച്ചൻ

വെള്ളിയാഴ്ച ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ ആനുവൽ ഡേ ആഘോഷങ്ങൾ താരനിബിഡമായിരുന്നു. ചടങ്ങിൽ നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാന്റെ മകൻ അബ്രാം, ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ എന്നിവരെല്ലാം ആനുവൽ ഡേയ്ക്ക് അവരുടെ പ്രകടനങ്ങളുമായി വേദിയിലെത്തി.

Advertisment

ഗൗരി ഖാൻ, സുഹാന എന്നിവർക്കൊപ്പമാണ് ഷാരൂഖ് അബ്രാമിന്റെ പ്രകടനം കാണാൻ എത്തിയത്. ആരാധ്യയുടെ പ്രകടനം കാണാൻ ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പം അമിതാഭ് ബച്ചനും അഗസ്ത്യ നന്ദയും ഉൾപ്പെടെ ബച്ചൻ കുടുംബം മുഴുവൻ എത്തിച്ചേർന്നിരുന്നു. ഐശ്വര്യയുടെ അമ്മ ബൃന്ദയും ഇവർക്കൊപ്പമുണ്ടായിരുന്നു. 

Aaradhya Bachchan

കറുത്ത ഗൗൺ അണിഞ്ഞ് ആത്മവിശ്വാസത്തോടെ അഭിനയിക്കുന്ന ആരാധ്യയുടെ പ്രകടനം ഏവരുടെയും ശ്രദ്ധ കവരുന്നതായിരുന്നു. കാഴ്ചയിലും പ്രകടനത്തിലും ആരാധ്യയെ അമ്മ ഐശ്വര്യയുമായി താരതമ്യപ്പെടുത്തുകയാണ് ആരാധകർ. മകളുടെ പ്രകടനം അഭിമാനത്തോടെ വീക്ഷിക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്യുന്ന ഐശ്വര്യയേയും വീഡിയോയിൽ കാണാം.

Advertisment

അതേസമയം,  ആരാധ്യയുടെ പുതിയ ഹെയർ സ്റ്റൈലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നെറ്റി മുക്കാൽ ഭാഗവും കവർ ചെയ്യുന്ന രീതിയിലുള്ള ഹെയർ സ്റ്റൈലിലാണ് ആരാധ്യ എപ്പോഴും ക്യാമറകൾക്കു മുന്നിൽ എത്താറുള്ളത്. 'ആരാധ്യയുടെ നെറ്റിയൊന്നു കാണാൻ കഴിയുമോ എന്നെങ്കിലും" എന്ന രീതിയിലുള്ള കമന്റുകളും ഐശ്വര്യ- ആരാധ്യ ചിത്രങ്ങൾക്കു താഴെ സാധാരണമായി പ്രത്യക്ഷപ്പെടാറുണ്ട്. സ്കിറ്റിനു വേണ്ടിയുള്ള ഗെറ്റപ്പിൽ ആരാധ്യയുടെ മുടി ഉയർത്തികെട്ടിയ രീതിയിലാണ് കാണാനാവുക. ഇതാണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷമാക്കുന്നത്. "ഒടുവിൽ ആരാധ്യയുടെ നെറ്റിയും അരങ്ങേറ്റം കുറിച്ചിരിക്കുന്നു," എന്നാണ് നെറ്റിസൺസിന്റെ കമന്റ്.

ഷാരൂഖ് കുടുംബവും ബച്ചൻ കുടുംബവും മാത്രമായിരുന്നില്ല ചടങ്ങിലെ സെലിബ്രിറ്റികൾ. മക്കളായ യാഷിന്റെയും റൂഹിയുടെയും പ്രകടനം കാണാനായി കരൺ ജോഹർ എത്തിയിരുന്നു. ഷാഹിദ് കപൂർ, മീരാ കപൂർ, കരീന കപൂർ ഖാൻ തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്ത മറ്റ് സെലിബ്രിറ്റികൾ.

Aishwarya Rai Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: