Latest News

ജയ് വരുത്തിവച്ചത് ഒന്നരക്കോടിയുടെ നഷ്ടം; പരാതിയുമായി നിര്‍മ്മാതാക്കള്‍

നഷ്ടം ജയില്‍നിന്ന് ഈടാക്കി നല്‍കണമെന്നാണ് നിര്‍മ്മാതാക്കള്‍ സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്

Actor Jai

ചെന്നൈ: തമിഴ് നടന്‍ ജയ്ക്കെതിരെ ബലൂണ്‍ സിനിമയുടെ നിര്‍മ്മാതാക്കളായ നന്ദകുമാര്‍, അരുണ്‍ ബാലാജി എന്നിവര്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം റിലീസാകേണ്ടിയിരുന്ന ചിത്രം ജയ് കാണിച്ച അലംഭാവം കൊണ്ടാണ് ഇത്രയും വൈകിയതെന്നാണ് നിര്‍മ്മാതാക്കളുടെ പരാതി.

ജയ് ഷൂട്ടിംഗ് ലൊക്കേഷനില്‍ കൃത്യമായി എത്തിയിരുന്നില്ല. അതിനാലാണ് സിനിമ ഇറങ്ങാന്‍ വൈകിയത്. ഇതുമൂലം നിര്‍മ്മാതാക്കള്‍ക്ക് ഒന്നര കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഈ നഷ്ടം ജയില്‍നിന്ന് ഈടാക്കി നല്‍കണമെന്നാണ് നിര്‍മ്മാതാക്കള്‍ സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ നഷ്ടം നികത്തുന്നത് വരെ മറ്റ് സിനിമകളില്‍ അഭിനയിക്കാനോ പ്രോജക്ടുകള്‍ ഏറ്റെടുക്കാനോ ജയ്യെ അനുവദിക്കരുതെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞമാസം(ഡിസംബര്‍)29ന് പുറത്തിറങ്ങിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ബലൂണില്‍ ജയ്, അഞ്ജലി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളിയായ ജനനി അയ്യരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിനീഷ് ശ്രീധരനാണ് ചിത്രത്തിന്റെ സംവിധായകന്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Producers complaint against tamil actor jai

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com