Latest News

ഷെയ്ൻ നിഗമിന് വിലക്ക്; 7 കോടിയുടെ നഷ്ടം നികത്തിയാൽ അഭിനയിപ്പിക്കാമെന്ന് നിർമാതാക്കളുടെ സംഘടന

ഷെയ്ൻ കാരണം ഏഴു കോടിയോളം രൂപ നഷ്ടം സംഭവിച്ചുവെന്നും അതു നികത്തുന്നതു വരെ ഷെയിന് വിലക്ക് ഏർപ്പെടുത്താനുമാണ് സംഘടനയുടെ തീരുമാനം

Shane Nigam, ഷെയ്ൻ നിഗം, Olu film, ഓള്, Olu release, Shane Nigam latest films, Shaji N Karun, ഷാജി എൻ കരുൺ, ഓള് റിലീസ്, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
കൊച്ചി: നടൻ ഷെയ്ൻ നിഗമിന് വിലക്ക് ഏർപ്പെടുത്തി നിർമാതാക്കളുടെ സംഘടന. കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിലാണ് സംഘടന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ‘വെയിൽ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്.

ഷെയ്ൻ നായകനായി അഭിനയിക്കുന്ന ‘കുർബാനി’, ‘വെയിൽ’ എന്നീ ചിത്രങ്ങൾ ഉപേക്ഷിച്ചതായും ഷെയ്ൻ കാരണം രണ്ടു ചിത്രങ്ങൾക്കും കൂടി ഏഴു കോടിയോളം രൂപ നഷ്ടം സംഭവിച്ചതായും സംഘടന വ്യക്തമാക്കി. മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നതു വരെയാണ് ഷെയ്നിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയേയും അറിയിച്ചിട്ടുണ്ടെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. അന്യഭാഷാ ചിത്രങ്ങളിലെ സംഘടനകളോടും ഇക്കാര്യം സംസാരിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കി.

ഷെയ്നിന്റെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചിട്ടും സഹകരിച്ചില്ലെന്നും സൂപ്പർസ്റ്റാറുകൾക്കു പോലുമില്ലാത്ത പെരുമാറ്റമാണ് ഷെയ്നിൽ നിന്നും ഉണ്ടായതെന്നും നിർമാതാക്കൾ പറഞ്ഞു. എൽഎസ്ഡി പോലുള്ള ലഹരി മരുന്നുകൾ ലൊക്കേഷനിൽ എത്തുന്നതായും പത്രസമ്മേളനത്തിൽ നിർമാതാക്കൾ ആരോപണമുന്നയിച്ചു.

Read more: അനുഭവിച്ച മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റില്ല; ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്ന് ഷെയ്ൻ

‘വെയിൽ’ എന്ന സിനിമയുടെ സെറ്റിൽ സംവിധായകൻ മാനിസകമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ൻ സെറ്റിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മുടിയും താടിയും വെട്ടിക്കളയുകയും ചെയ്തിരുന്നു. വെയിലിൽ ഷെയ്നിന് മുടി നീട്ടി വളർത്തിയ ഗെറ്റപ്പായിരുന്നു. ‘കുർബാനി’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഷെയ്ൻ മുടി മുറിച്ചു എന്ന് പറഞ്ഞ് നേരത്തേയും വിവാദങ്ങൾ​ ഉണ്ടായിരുന്നു. സംവിധായകൻ ശരത് മേനോന്റെയും നിർമാതാവ് ജോബി ജോർജിന്റെയും പരാതിയിലാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചേർന്ന് ഇത്തരമൊരു നിലപാടിൽ എത്തിയിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Producers association ban shane nigam from malayalam cinema

Next Story
ഞാൻ വിരമിക്കേണ്ട സമയമായി, തലയൊന്ന് ചിന്തിക്കും വിരലുകൾ മറ്റൊന്നും: അമിതാഭ് ബച്ചൻAmitabh Bachchan, അമിതാഭ് ബച്ചൻ, Amitabh Bachchan films, Jalsa Juhu mumbai, Amitabh Bachchan Jalsa, Jaya Bachchan, Abhishek Bachchan, Aishwarya Rai Bachchan, ജൽസ, ജൽസ ജുഹു മുംബൈ, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express