scorecardresearch
Latest News

ഓർമ്മയുണ്ടോ രാജേന്ദ്രാ? കൈകൊടുത്ത് മീര, പുഞ്ചിരിച്ച് പണിക്കർ; ‘സന്മനസ്സുള്ളവർക്ക് സമാധാനം’ താരങ്ങൾ വർഷങ്ങൾക്ക് ശേഷം ഒരു ഫ്രേമിൽ

കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, ലിസി, ധ്യാൻ, മല്ലിക സുകുമാരൻ, റഹ്മാൻ, എം ജി ശ്രീകുമാർ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു

Mohanlal, Sreenivasan, Actor

യുവ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. സംരംഭകയായ അദ്വിത ശ്രീകാന്താണ് വിശാഖിന്റെ വധു. വിവാഹത്തിന് സാക്ഷിയാവാനായി മോഹൻലാൽ, സുചിത്ര, ശ്രീനിവാസൻ, വിമല, ലിസി,കാര്‍ത്തിക, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, ദിവ്യ വിനീത്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, മല്ലിക സുകുമാരൻ, റഹ്മാൻ, എം ജി ശ്രീകുമാർ, ചിപ്പി, രജപുത്ര രഞ്ജിത്, ശ്രീകുമാരൻ തമ്പി തുടങ്ങിയവരും എത്തിയിരുന്നു.

മെറിലാന്‍ഡ് ഫിലിം സ്റ്റുഡിയോയായ സ്ഥാപകനായ പി.സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം. 2019ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു വിശാഖ് നിർമാണരംഗത്തേക്ക് എത്തിയത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ ഹൃദയം നിർമിച്ചതും വിശാഖ് തന്നെ.

നടൻമാരായ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം ഫൺടാസ്റ്റിക് ഫിലിംസ് നിർമ്മാണ കമ്പനിയുടെ പങ്കാളി കൂടിയാണ് വിശാഖ്. പ്രകാശൻ പറക്കട്ടെയാണ് വിശാഖ് സുബ്രഹ്മണ്യം കൂടി പങ്കാളിയായി നിർമിച്ച് തിയേറ്ററുകളിലെത്തിയ അവസാന ചിത്രം.



Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Producer visakh subramaniam got married wedding photos videos