വൃശ്ചിക മാസം തുടങ്ങുന്ന ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട പൃഥ്വിരാജ്-ശങ്കര്‍ രാമകൃഷ്ണന്‍ കൂട്ടുകെട്ടിലെ ‘അയ്യപ്പന്‍’ എന്ന ചിത്രം 2020 മകരവിളക്ക് ദിനത്തില്‍ പ്രേക്ഷകരിലെക്ക് എത്തിക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നതായി നിര്‍മ്മാതാവ് ഷാജി നടേശന്‍. അയ്യപ്പന്‍റെ കഥയെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അയ്യപ്പന്‍ എന്ന രാജകുമാരന്റെ, യുദ്ധവീരന്റെ, വിപ്ലവകാരിയുടെ കഥയാകും പറയുക എന്നും ഓഗസ്റ്റ്‌ സിനിമയുടെ തലവനായ ഷാജി നടേശന്‍ കൂട്ടിച്ചേര്‍ത്തു. ശാസ്താവ് എന്ന സങ്കല്‍പ്പത്തിലൂന്നിയതാണ് ശബരിമലയിലെ അയ്യപ്പന്‍ എന്നും അതില്‍ നിന്നും വ്യതസ്തമായി പന്തള രാജകുമാരനായിരുന്ന അയ്യപ്പന്‍ എന്ന വ്യക്തിയുടെ ജീവിത കഥയിലൂടെയാവും ചിത്രം സഞ്ചരിക്കുക എന്നും ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.

Read More: ‘അയ്യപ്പന്‍’ വീണ്ടും അഭ്രപാളികളിലേക്ക്: നായകന്‍ പൃഥ്വിരാജ്

Image may contain: outdoor and text‘റോ, റിയല്‍, റിബല്‍’ എന്ന ക്യാപ്ഷനുകളോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ പങ്കു വച്ച് കൊണ്ട് പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.

“വര്‍ഷങ്ങളായി ശങ്കര്‍ തന്നോട് ചിത്രത്തെ കുറിച്ച് പറയുന്നുണ്ട്.   ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമാകുന്നത് സ്വപ്‌ന തുല്യമാണ്’, പൃഥ്വി എഴുതി.

‘പതിനെട്ടാം പടി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ ശങ്കര്‍ രാമകൃഷ്ണന്‍.  മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ കൂടാതെ താന്‍ അഭിനയിച്ചു വരുന്ന ‘ആടുജീവിതം’ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വിരാജ്.  ‘ആടുജീവിതം’ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്കായി പൃഥ്വിരാജ് ശരീരഭാരം കുറയ്ക്കേണ്ടി വരുന്നത് ഈ ചിത്രത്തിനും സഹായകരമാകുമെന്നും ഷാജി നടേശന്‍ പറഞ്ഞു.

Read More: നവാഗതരുമായി ‘പതിനെട്ടാം പടി’ വെളളിത്തിരയിലേക്ക്

പൃഥ്വിരാജ് നായകനായ ‘ഉറുമി’, ‘മൈ സ്റ്റോറി’ എന്നീ ചിത്രങ്ങളുടെ തിരക്കഥ ശങ്കര്‍ രാമകൃഷ്ണനായിരുന്നു.’കേരള കഫേ’ അന്തോളജിയില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഐലന്റ് എക്‌സ്പ്രസ്’ എന്ന ചിത്രത്തിലും  പൃഥ്വിരാജ് തന്നെയായിരുന്നു നായകന്‍.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ