‘വന്ദേ ഭാരതം’ എന്ന ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച് ചലച്ചിത്ര നിർമ്മാതാവ് സന്ദീപ് സിങ്ങ്. സന്ദീപ് സിങ്ങ് ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ‘വന്ദേ ഭാരതം’. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുതിനെയായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലേക്കായി തീരുമാനിച്ചിരുന്നത്. സുഷാന്ത് സിങ്ങ് രാജ്പുതിന്റെ ചിത്രത്തിന് പ്രാധാന്യമുള്ള പോസ്റ്ററാണ് സന്ദീപ് സിങ്ങ് പങ്കുുവച്ചിരിക്കുന്നത്.
Read More: എന്റെ പാതി ഹൃദയം കൊണ്ടാണ് നീ പോയത്; സുശാന്തിന്റെ ഓർമകളിൽ കൂട്ടുകാരി കൃതി സനോൺ
പോസ്റ്ററിനൊപ്പം സിംഗ് ഒരു നീണ്ട കുറിപ്പും സിങ്ങ് പങ്കുവയ്ക്കുന്നു. ചിത്രം പൂർത്തിയാക്കാനായില്ലെന്ന് പറഞ്ഞ സിങ്ങ് എന്നാൽ സുശാന്തിന്റെ ഓർമ്മയിൽ ഇത് പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തു. “നിങ്ങൾ എനിക്ക് ഒരു വാഗ്ദാനം നൽകി, ബിഹാരി സഹോദരന്മാരായ ഞങ്ങൾ ഒരു ദിവസം ഈ വ്യവസായം ഭരിക്കുകയും നിങ്ങളെയും എന്നെയും പോലുള്ള, സിനിമ സ്വപ്നം കാണുന്ന എല്ലാ യുവാക്കൾക്കും പ്രചോദനമാവുകയും അവർക്ക് പിന്തുണയേകുന്ന സംവിധാനമാക്കുകയും ചെയ്യുമെന്ന്. എന്റെ സംവിധായക അരങ്ങേറ്റം നിങ്ങളോടൊപ്പമുണ്ടാകുമെന്ന് നിങ്ങൾ എനിക്ക് വാഗ്ദാനം ചെയ്തു. രാജ് ഷാൻഡിലിയ ഇത് എഴുതുകയും ഞങ്ങൾ ഇത് ഒരുമിച്ച് നിർമ്മിക്കാനൊരുങ്ങുകയും ചെയ്തു. എനിക്ക് നിങ്ങളുടെ വിശ്വാസം ആവശ്യമായിരുന്നു. നിങ്ങൾ കാണിച്ച വിശ്വാസം, അതായിരുന്നു എന്റെ ശക്തി. ഇപ്പോൾ, നിങ്ങൾ പോയി… ഞാൻ നഷ്ടപ്പെട്ട അവസ്ഥയിലായി… പക്ഷെ, സഹോദരാ ഞാൻ ഇത് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഈ സ്വപ്നം ഞാൻ എങ്ങനെ നിറവേറ്റാമെന്ന് ഇപ്പോൾ പറയൂ? നിങ്ങളെപ്പോലെ ആരാണ് എന്റെ കൈ പിടിക്കുക? എന്റെ സഹോദരൻ, എസ്എസ്ആറിന്റെ ശക്തി ആരാണ് എനിക്ക് നൽകുന്നത്?” സന്ദീപ് സിങ്ങ് കുറിച്ചു.
Read More: സുശാന്ത് സിങ് രാജ്പുതിന് ക്ലിനിക്കൾ ഡിപ്രഷൻ ലക്ഷണങ്ങളുണ്ടായിരുന്നെന്ന് മുംബൈ പൊലീസ്
“ഞാൻ ഇത് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു… ഞാൻ ഈ സിനിമ നിർമ്മിക്കും! ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും അവർക്ക് എന്തും സാധ്യമാകുമെന്ന് പ്രത്യാശ നൽകുകയും ചെയ്ത എസ്എസ്ആറിന്റെ സ്നേഹനിർഭരമായ സ്മരണയ്ക്കുള്ള ബഹുമതിയായിരിക്കും ഇത്! അത് സ്വപ്നം കാണുകയും അത് വിശ്വസിക്കുകയും ചെയ്യുക! ഞങ്ങൾ ഒരുമിച്ച് ചെയ്യാൻ സ്വപ്നം കണ്ട ഈ സിനിമയെക്കുറിച്ചുള്ള മണിക്കൂറുകളുടെ ചർച്ചകൾ… ‘വന്ദേ ഭാരതം’ എന്ന സിനിമ… ഇപ്പോൾ എനിക്ക് അവശേഷിക്കുന്നത് നിങ്ങളെക്കുറിച്ചുള്ള ഓർമ്മകളും, നമ്മളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ തുടങ്ങിയ ഈ പോസ്റ്ററുമാണ്, എന്റെ സഹോദരാ, ഈ ചിത്രം നിങ്ങളുടെ ആത്മാവിന്റെ മങ്ങാത്ത പ്രകാശത്തിന്റെ പ്രതീകമായിരിക്കും ”- സന്ദീപ് സിങ്ങ് കൂട്ടിച്ചേർത്തു.
ജൂൺ 14 നാണ് 34 കാരനായ സുശാന്ത് സിങ്ങ് രാജ്പുത് അന്തരിച്ചത്.
Read More: Sandip Ssingh shares poster of unfinished film starring Sushant Singh Rajput
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook